എല്‍ഡിഎഫ് പടനിര ഒരുങ്ങി; സിപിഐ എം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

എല്‍ഡിഎഫ് പടനിര ഒരുങ്ങി; സിപിഐ എം സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു

തിരുവനന്തപുരം > തെരഞ്ഞെടുപ്പ് കമീഷന്‍ ലോക് സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പ് മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് എല്‍ഡിഎഫ് മത്സരരംഗത്തേക്ക്. സിപിഐ എം 16 മണ്ഡലങ്ങളിലും സിപിഐ 4 മണ്ഡലങ്ങളിലുമാണ് മത്സരിക്കുന്നത്. ആറ് സിറ്റിംഗ് എംപിമാരും ആറ് എംഎല്‍എമാരും മത്സരിക്കും.സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സിപിഐ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം -സി ദിവാകരന്‍ (സിപിഐ)
ആറ്റിങ്ങല്‍ - എ സമ്പത്ത് (സിപിഐ എം)
കൊല്ലം-  കെ എന്‍ ബാലഗോപാല്‍ (സിപിഐ എം)
പത്തനംതിട്ട - വീണ ജോര്‍ജ്ജ് (സിപിഐ എം)
മാവേലിക്കര -ചിറ്റയം ഗോപകുമാര്‍ (സിപിഐ)
ആലപ്പുഴ - എ എം ആരിഫ് (സിപിഐ എം)
ഇടുക്കി - ജോയിസ് ജോര്‍ജ്ജ് (സിപിഐ എം സ്വത.)
കോട്ടയം - വി എന്‍ വാസവന്‍ (സിപിഐ എം)
എറണാകുളം - പി രാജീവ് (സിപിഐ എം)
ചാലക്കുടി - ഇന്നസെന്റ് (സിപിഐ എം സ്വത.)
തൃശൂര്‍  - രാജാജി മാത്യു തോമസ് (സിപിഐ)
ആലത്തൂര്‍ - പി കെ ബിജു (സിപിഐ എം)
പാലക്കാട് -  എം ബി രാജേഷ് (സിപിഐ എം)
പൊന്നാനി - പി വി അന്‍വര്‍ (സിപിഐ എം സ്വത.)
മലപ്പുറം -  വി പി സാനു (സിപിഐ എം)
കോഴിക്കോട് - എ പ്രദീപ് കുമാര്‍ (സിപിഐ എം)
വടകര -  പി ജയരാജന്‍ (സിപിഐ എം)
വയനാട് -   പി പി സുനീര്‍ (സിപിഐ)
കണ്ണൂര്‍ - പി കെ ശ്രീമതി (സിപിഐ എം)
കാസര്‍കോട് -  കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ എം)

പി കെ ശ്രീമതിയും സി ദിവാകരനും മുന്‍ മന്ത്രിമാരാണ്. മുന്‍ രാജ്യസഭാംഗങ്ങളാണ് കെ എന്‍ ബാലഗോപാലും പി രാജീവും. കെ പി സതീഷ് ചന്ദ്രന്‍, പി ജയരാജന്‍, രാജാജി മാത്യു തോമസ്, വി എന്‍ വാസവന്‍ എന്നിവര്‍ മുന്‍ എംഎല്‍എമാരുമാണ്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇവിടെ കാണാം


 

 



from Kerala || Deshabhimani ​Online ​News https://ift.tt/2UsTYJk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages