വിമാനത്താവളം സ്വകാര്യവൽക്കരണം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 6, 2019

വിമാനത്താവളം സ്വകാര്യവൽക്കരണം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി> തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിന് തിരുവിതാംകൂർ രാജ്യം നൽകിയ 258.06 ഏക്കർ ഭൂമി നിലവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. 2003 കാലഘട്ടത്തിൽ 27 ഏക്കർ ഭൂമി സൗജന്യമായി ഏറ്റെടുത്തു നൽകിയിരുന്നു. സ്വകാര്യവൽക്കരണം ഉണ്ടാവില്ലെന്നാണ് അന്ന‌് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതെന്ന‌് ഹർജിയിൽ പറയുന്നു.

സ്വകാര്യവൽക്കരണം ആലോചിക്കുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തും. സ്വകാര്യവൽക്കരണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി. വിമാനത്താവളം മറ്റാർക്കെങ്കിലും നൽകുന്നുവെങ്കിൽ രണ്ടു വിമാനത്താവളം നടത്തി പരിചയമുള്ള കേരള സർക്കാരിന് തന്നെ നൽകണം. ഡൽഹി, മുംബൈ വിമാനത്താവളം സ്വകാര്യവൽക്കരിക്കുമ്പോൾ മുൻപരിചയം നിർബന്ധമായിരുന്നു. സംസ്ഥാന സർക്കാരിന് യോഗ്യതയുള്ളതിനാലാണ് മുൻ പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയതെന്നും ഹർജി പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2C4h69S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages