വരവേൽക്കാനൊരുങ്ങി; ലക്ഷംപേരുടെ റാലി നാളെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

വരവേൽക്കാനൊരുങ്ങി; ലക്ഷംപേരുടെ റാലി നാളെ


തൃശൂർ
എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കേരള സംരക്ഷണയാത്രകളുടെ സമാപനം തൃശൂരിൽ മാർച്ച് രണ്ടിന് ചരിത്രം സൃഷ്ടിക്കുന്ന ജനമുന്നേറ്റമായി മാറുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലക്ഷം പേരുടെ റാലിയോടെ നടക്കുന്ന സംരക്ഷണ യാത്രകളുടെ സമാപനം ചരിത്രസംഭവമാക്കാൻ സാംസ്കാരിക ജില്ല ഒരുങ്ങി.

“ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ..., വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തിരുവനന്തപുരത്തുനിന്നും മഞ്ചേശ്വരത്തുനിന്നുമായി  കേരള സം രക്ഷണ യാത്രകൾ ആരംഭിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് യാത്രകൾ നയിക്കുന്നത്.  യാത്രകളുടെ  സമാപനം വിജയിപ്പിക്കാൻ മുന്നൊരുക്കങ്ങളെല്ലാം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്.

യാത്രകളുടെ  സന്ദേശവുമായി ജില്ലയിൽ മൂന്ന് ദിവസം നീണ്ട വാഹന പ്രചാരണ ജാഥയും സംഘടിപ്പിച്ചു.ലക്ഷം പേരുടെ റാലിയോടെ മാർച്ച് രണ്ടിന് വൈകിട്ട് നാലിന് തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥികോർണറിൽ കേരള സംരക്ഷണ യാത്രകൾ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ജാഥാ ക്യാപ്റ്റൻമാരായ കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, ജാഥാംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, സി കെ നാണു എംഎൽഎ, അഡ്വ. ബാബു കാർത്തികേയൻ, സി ആർ വത്സൻ, പ്രൊഫ. ഷാജി കടമല, ഷേക്ക് പി ഹാരീസ്, എ പി അബ്ദുൾ വഹാബ്, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി, അഡ്വ. കെ പ്രകാശ് ബാബു, പി സതീദേവി, അഡ്വ. ബിജിലി ജോസഫ്, പി കെ രാജൻ, യു ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, ഡോ. വർഗീസ് ജോർജ്, കാസിം ഇരിക്കൂർ, അഡ്വ. ആന്റണി രാജു, പി എം മാത്യു എന്നിവർക്കു പുറമെ എൽഡിഎഫ് സംസ്ഥാന നേതാക്കളും മന്ത്രിമാരും കലാ കായിക സാംസ്കാരിക രംഗത്തുള്ളവരും പൊതുസമ്മേളനത്തിൽ സംബന്ധിക്കും.

പൊതുജനങ്ങൾക്കും പൊതു വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, ട്രാഫിക് തടസ്സങ്ങൾ പരമാവധി ഒഴിവാക്കി പ്രവർത്തകർ പൊതു യോഗ കേന്ദ്രത്തിൽ ചെറു പ്രകടനങ്ങളായി എത്തിച്ചേരും.വാർത്താസമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ  കെ രാധാകൃഷ്ണൻ, സംഘാടക സമിതി  ചെയർമാൻ സി എൻ ജയദേവൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് എന്നിവർ പങ്കെടുത്തു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2XwlibI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages