ഉമ്മൻചാണ്ടിയെന്ന ലക്ഷ്യം പിഴച്ചതോടെ ഗ്രൂപ്പ് പോരുകൾക്കൊടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന് ഇടുക്കിസീറ്റിൽ നറുക്കുവീണു. ശക്തനെ ഇറക്കിയാൽ മണ്ഡലത്തിലെ എൽഡിഎഫ‌് സ്വാധീനം അതിജീവിച്ചുകയറാമെന്ന ധാരണയിലാണ‌് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉമ്മൻചാണ്ടിയുടെ പേരുപറഞ്ഞ‌് രംഗത്തുവന്നത്.
കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ, കെപിസിസി ജനറൽ സെക്രട്ടറിയും വക്താവുമായ ജോസഫ് വാഴയ്‌ക്കൻ, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് എന്നിവരെ കടത്തിവെട്ടിയാണ‌് ഡീൻ സീറ്റ് കരസ്ഥമാക്കിയത‌്. ജോസഫ‌് വാഴയ‌്ക്കൻ ഉൾപ്പെടെയുള്ളവർ പ്രചാരണവും ആരംഭിച്ചു. പി ടി തോമസിന്റെ അനുയായിയായ ഡീൻ കുര്യാക്കോസിനെ കഴിഞ്ഞതവണ 50,542 വോട്ടുകൾക്കാണ‌് ജോയ‌്സ‌് ജോർജ‌് പരാജയപ്പെടുത്തിയത‌്. ഡീനിനുവേണ്ടി അവസാന നിമിഷംവരെ പോരാടിയാണ് ഉമ്മൻചാണ്ടി സ്ഥാനാർഥിത്വം തരപ്പെടുത്തിയത്. വാഴയ്‌ക്കനുവേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും ഡീനിന് നറുക്ക‌് വീണു.
പി ടി തോമസ് ഉൾപ്പെടെയുള്ള എ ഗ്രൂപ്പ് നേതാക്കളുടെ കടുത്ത സമ്മർദംമൂലം ഡീനിനുവേണ്ടി ഉമ്മൻചാണ്ടിയും അവസാനം ഉറച്ചുനിന്നു. ഐ ഗ്രൂപ്പിൽനിന്നാൽ രക്ഷയില്ലെന്ന വിശ്വാസത്തിലാണ് റോയി കെ പൗലോസ് എ ഗ്രൂപ്പിലേക്ക് ചേക്കേറിയത്. എന്നാൽ, ഇത്തവണയും ഫലം കണ്ടില്ല. സീറ്റ് ലഭിക്കുമെന്ന വിശ്വാസത്തിൽ മാത്യു കുഴൽനാടൻ കുറെനാളായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തുവരികയായിരുന്നു. ഇടുക്കി കിട്ടില്ലെന്ന് ഉറപ്പായതോടെ ചാലക്കുടിയും നോക്കി. എന്നാൽ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ കളം അനുകൂലമാക്കി.
from Kerala || Deshabhimani Online News https://ift.tt/2HCZQfu
via IFTTT
No comments:
Post a Comment