കൊടുമൺ> ഇടതുപക്ഷ മുന്നണി സ്ഥാനാർഥി വീണാ ജോർജ് വ്യാഴാഴ‌്ച തൊഴിലുറപ്പ‌് തൊഴിലാളികളെയും എസ‌്എസ‌്എൽസി പരീക്ഷയ‌്ക്കെത്തിയ കുട്ടികളെയും സന്ദർശിച്ചു. കൊടുമൺ പഞ്ചായത്തിലെ ചന്ദനപ്പള്ളി, ഐരൂർക്കര ലക്ഷം വീട് എന്നിവിടങ്ങളിലും, നാലാം വാർഡിലെ മുപ്രമൺ, ആറ്റുവാശ്ശേരി, കൊച്ചുമുരുപ്പ് തുടങ്ങിയ തൊഴിലുറപ്പ് തൊഴിലിടങ്ങളിലും സന്ദർശിച്ചു. അയൽവാസികളും തൊട്ടടുത്ത വാർഡിലെ താമസക്കാരുമാണ് തൊഴിലാളികളിൽ ഏറെയും. കൂലിക്കുടിശ്ശികയാണ് അവരുടെ പ്രധാന പരാതി. അഞ്ചും ആറും മാസം കൂടുമ്പോഴാണ് കൂലിതുക നൽകുന്നത് . കൊടുമൺ പഞ്ചായത്തിൽ മാത്രമായി 38 ലക്ഷം രൂപയുടെ കുടിശ്ശികയുണ്ട്. പറക്കോട് ബ്ലോക്കിൽ കോടികളാണ് കുടിശ്ശികയായിട്ടുള്ളത്. മാർച്ച് മാസമായപ്പോൾ പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കൾ ഏറെ ദുരിതത്തിലാണ്. പരീക്ഷാ ഫീസ്, പഠന വിനോദയാത്രകൾ തുടങ്ങിയ ചെലവുകൾ അവരെ ബുദ്ധിമുട്ടിലാക്കുന്നു.
from Kerala || Deshabhimani Online News https://ift.tt/2UIwy2V
via IFTTT
No comments:
Post a Comment