ലൈംഗിക പീഡനക്കേസിൽ എംഎൽഎമാർ അറ‌സ‌്റ്റിലായേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ലൈംഗിക പീഡനക്കേസിൽ എംഎൽഎമാർ അറ‌സ‌്റ്റിലായേക്കും

ലൈംഗിക പീഡന  കേസിൽ പ്രതിചേർക്കപ്പെട്ട മൂന്ന‌്  യുഡിഎഫ‌് എംഎൽഎമാരും  അറസ‌്റ്റിലായേക്കും.  അടൂർ പ്രകാശ‌്, എ പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെയാണ‌് കേസെടുത്തത‌്.

പ്രകൃതിവിരുദ്ധ പീഡനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് എ പി അനിൽകുമാറിനും അദ്ദേഹത്തിന്റെ  പ്രൈവറ്റ‌് സെക്രട്ടറിയായിരുന്ന അഡ്വ.  നസറുള്ളയ‌്ക്കും എതിരെ കേസെടുത്തത്. ബലാൽസംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ശല്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അടൂർ പ്രകാശിനെതിരെ കേസ്. ബലാൽസംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൈബി ഈഡന് എതിരായ കേസ്. മൂന്നു എഫ്‌ഐആറുകളും  ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യേണ്ട കൊച്ചിയിലെ പ്രത്യേക കോടതിയിലാണ‌് ക്രൈംബ്രാഞ്ച് സമർപ്പിച്ചത‌്.

പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനത്തിനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നും പിന്നീട് ബംഗളൂരുവിലടക്കം നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് അടൂർപ്രകാശിന് എതിരെ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. നേരിട്ടുള്ള പീഡനത്തിനു പുറമെ ടെലിഫോണിക് സെക്‌സിനും നിർബന്ധിച്ചു. എംഎൽഎ ഹോസ്റ്റലിലേക്കും എറണാകുളം ഗസ്റ്റ് ഹൗസിലേക്കും നിരവധി തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഹൈബി ഈഡന് എതിരായ മൊഴി. എ പി അനിൽകുമാർ നസറുള്ള വഴി ഏഴു ലക്ഷം രൂപ കൈപ്പറ്റി. നിരവധി തവണ ഡൽഹി കേരളാ ഹൗസ്, ലേ മെറിഡിയൻ ഹോട്ടൽ, റോസ് ഹൗസ് എന്നിവിടങ്ങളിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും കെ സി വേണുഗോപാലിന് കൂട്ടിക്കൊടുത്തെന്നും മൊഴി പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നാല‌് പേർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ‌്തത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവർക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2XXbTdq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages