ശ്രീധരൻപിള്ളയും കൃഷ്‌ണദാസും രമേശും ലിസ്‌റ്റിലില്ല; ബിജെപി പ്രഖ്യാപനം ഇന്നുണ്ടായേക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

ശ്രീധരൻപിള്ളയും കൃഷ്‌ണദാസും രമേശും ലിസ്‌റ്റിലില്ല; ബിജെപി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡൽഹി> ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം.  നേതാക്കളായ പി കെ കൃഷ്ണദാസിനേയും  എം ടി രമേശിനേയും  സ്‌ഥാനാർത്ഥി പട്ടികയിൽനിന്ന്‌ ഒഴിവാക്കി. അതേസമയം  പത്തനംതിട്ടയിൽ എം സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന്‌ ആവശ്യം ഉയർന്നിട്ടുണ്ട്‌. ലിസ്‌റ്റ്‌ ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചുവെന്നും ഇന്നോ നാളേയോ പ്രഖ്യാപനം ഉണ്ടാകുമെന്നും പറയുന്നു.

ആര്‍എസ്എസ് നിര്‍ദേശപ്രകാരം അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്നാണ് ശ്രീധരൻ പിള്ളയേയും എം ടി രമേശിനേയും ഒഴിവാക്കിയതെന്നാണ്‌  സൂചന. സ്ഥാനാര്‍ത്ഥിത്വത്തിനായി അവകാശ വാദങ്ങള്‍ ഉയര്‍ത്തി നേതാക്കള്‍ പിടിവലി തുടര്‍ന്നതോടെയാണ് അന്തിമ തീരുമാനം ദേശീയ അധ്യക്ഷന് വിട്ടത്.ഇഷ്‌ടപ്പെട്ട മണ്‌ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന്‌ പലരും നിലപാടെടുത്തു.

പത്തനംതിട്ടയില്‍ യോജിച്ച സ്ഥാനാര്‍ത്ഥി താനാണെന്ന നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കലഹത്തിന് പരിഹാരം കാണാന്‍ വിഷയം അമിത് ഷായ്ക്ക് വിട്ടത്.

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ചാലക്കുടിയിലും കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലും സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.കൊല്ലത്ത്‌ ടോം വടക്കനെ പരിഗണിക്കുമെന്നും സൂചനയുണ്ട്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2uk24Z6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages