ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ‌് കോൺഗ്രസിനെന്ന‌് വടക്കൻ ; തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന‌് സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ‌് കോൺഗ്രസിനെന്ന‌് വടക്കൻ ; തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന‌് സൂചന


ന്യൂഡൽഹി
കോൺഗ്രസ‌് നേതാവ‌് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശന ദിവസമാണ‌് കോൺഗ്രസിനെ ഞെട്ടിച്ച‌്  യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിശ്വസ‌്തനായിരുന്ന വടക്കന്റെ കൂറുമാറ്റം. കോൺഗ്രസിലെ കുടുംബവാഴ‌്ചയിൽ പ്രതിഷേധിച്ചും പുൽവാമ–- ബാലാകോട്ട‌് സംഭവങ്ങളിലെ നിലപാടിൽ പ്രതിഷേധിച്ചുമാണ‌് പാർടി വിടുന്നതെന്ന‌് ബിജെപി ആസ്ഥാനത്ത‌് വാർത്താസമ്മേളനത്തിൽ ടോം വടക്കൻ പറഞ്ഞു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടാൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന സൂചനയും വടക്കൻ നൽകി.

കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു  ബിജെപി പ്രവേശം. ബിജെപി അധ്യക്ഷൻ അമിത‌് ഷായുമായി കൂടിക്കാഴ‌്ച നടത്തി. കേരളത്തിൽനിന്ന‌് കൂടുതൽ കോൺഗ്രസ‌് നേതാക്കൾ വരുംദിവസങ്ങളിൽ ബിജെപിയിലെത്തും. കോൺഗ്രസിന‌് ലക്ഷ്യബോധം നഷ്ടപ്പെട്ടു.

അങ്ങേയറ്റം നിരാശനായാണ‌് താൻ കോൺഗ്രസ‌് വിടുന്നത‌്. സായുധസേനകളുടെ ആത‌്മാർഥതയെയാണ‌്കോൺഗ്രസ‌് ചോദ്യംചെയ‌്തത‌്.  ഉപയോഗിച്ചശേഷം വലിച്ചെറിയുകയെന്ന രീതിയാണ‌് കോൺഗ്രസ‌് അടുത്ത കാലത്തായി സ്വീകരിക്കുന്നത‌്.  ആത‌്മാഭിമാനമുള്ളവർക്ക‌് കോൺഗ്രസിൽ  സ്ഥാനമില്ല.  ഇതൊക്കെയാണ‌് വടക്കന്റെ ന്യായങ്ങൾ.

വ്യാഴാഴ‌്ചതന്നെ വടക്കന്റെ പ്രവേശനം പ്രഖ്യാപിക്കുകയെന്നത‌് ബിജെപി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ‌്. സോണിയ ഗാന്ധി കോൺഗ്രസ‌് അധ്യക്ഷയായിരിക്കെ കോൺഗ്രസിൽ കാര്യമായ പരിഗണന കിട്ടിയിരുന്ന വടക്കൻ കഴിഞ്ഞ കുറേനാളുകളായി പാർടിയിൽ ഒറ്റപ്പെട്ട നിലയിലാണ‌്.

ബിജെപിയുടെ രാജ്യസഭാംഗമായ ആർഎസ‌്എസ‌് നേതാവ‌് രാകേഷ‌് സിൻഹയാണ‌് വടക്കനെ കോൺഗ്രസിൽനിന്ന‌് അടർത്തിമാറ്റുന്നതിൽ ചുക്കാൻപിടിച്ചത‌്.    അവസാന നിമിഷംവരെ എല്ലാം രഹസ്യമായി വയ‌്ക്കുന്നതിൽ ബിജെപി വിജയിച്ചു. വ്യാഴാഴ‌്ച തൃണമൂൽ എംഎൽഎ അർജുൻ സിങ‌് ബിജെപിയിൽ ചേരുമെന്ന‌് രാവിലെതന്നെ മാധ്യമങ്ങൾക്ക‌് അറിയിപ്പ‌് ലഭിച്ചിരുന്നു. എന്നാൽ, വടക്കന്റെ കാര്യം അപ്പോഴും ബിജെപി വെളിപ്പെടുത്തിയില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/2XWLtZ7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages