കാരുണ്യ ആരോഗ്യ ഇൻഷുറൻസ‌് : 41 ലക്ഷം കുടുംബം; 2 കോടി ആളുകൾക്ക്‌ പരിരക്ഷ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

കാരുണ്യ ആരോഗ്യ ഇൻഷുറൻസ‌് : 41 ലക്ഷം കുടുംബം; 2 കോടി ആളുകൾക്ക്‌ പരിരക്ഷ

എല്ലാ കുടുംബങ്ങൾക്കും സർക്കാർ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ നാഴികക്കല്ലായ കാരുണ്യ ആരോഗ്യ ഇൻഷുറൻസ‌് പദ്ധതി ഏപ്രിൽ ഒന്നിന‌് പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 40.96 ലക്ഷം കുടുംബം പങ്കാളിയാകും. രണ്ടുകോടിയിലേറെ പേർ ആരോഗ്യ പരിരക്ഷാ വലയത്തിനുള്ളിലാകും. കുടുംബാംഗങ്ങൾക്ക‌് അഞ്ചുലക്ഷംരൂപവരെ സൗജന്യ കിടത്തിചികിത്സ ലഭ്യമാക്കുന്നതാണ‌് പദ്ധതി. എഴുനൂറിൽപരം ആശുപത്രികളിൽ 1824 പാക്കേജിൽ ചികിത്സാ സൗകര്യം ലഭ്യമാകും. പദ്ധതി നടപ്പാക്കുന്നതോടെ മേൽത്തട്ടിലുള്ള എട്ടുലക്ഷത്തോളം കുടുംബംമാത്രമാണ‌് ആരോഗ്യ സുരക്ഷാ ശൃംഖലയിൽനിന്ന‌് വിട്ടുനിൽക്കാൻ സാധ്യത. ഇവർക്ക‌് സ്വന്തമായി പ്രീമിയം അടച്ച‌് പദ്ധതിയിൽ ചേരാൻ അവസരമൊരുക്കും. ഇതോടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസ‌് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

ചെലവ‌് ഭൂരിഭാഗവും സംസ്ഥാന സർക്കാർ
സമഗ്ര ആരോഗ്യ ഇൻഷുറൻസ‌് പദ്ധതിയും കാരുണ്യ ബെനവലന്റ‌് ഫണ്ടും സംയോജിപ്പിച്ചാണ‌് പദ്ധതി. രാഷ്ട്രീയ സ്വസ്ഥ‌് ബീമാ യോജനയിൽ അന്ത്യോദയ, ബിപിഎൽ, പട്ടികജാതി പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ 56 വിഭാഗങ്ങളിൽ 21.58 ലക്ഷം കുടുംബങ്ങളും  11 വിഭാഗങ്ങൾക്കായുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ‌്  (ചിസ‌്) പദ്ധതിയിൽ  19.38 ലക്ഷം കുടുംബങ്ങളും ഉൾപ്പെട്ടതാണ‌് പദ്ധതി.  ഒരു കുടുംബത്തിന‌് അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ‌് ഉറപ്പുവരുത്തുമ്പോൾ 1671 രൂപയാണ‌് പ്രീമിയമായി കമ്പനിക്ക‌്  സർക്കാർ നൽകേണ്ടത‌്. ആർഎസ‌്ബിവൈ പദ്ധതിയിൽ കുടുംബത്തിന്റെമാത്രം പ്രീമിയമായി 750 രൂപയുടെ 60 ശതമാനംമാത്രമാണ‌് കേന്ദ്രസർക്കാർ വഹിച്ചിരുന്നത‌്. ബാക്കി 40 ശതമാനവും ചിസിലെ പൂർണ പ്രീമിയവും സംസ്ഥാനം വഹിച്ചു. വർഷം 290.29 കോടി രൂപ സംസ്ഥാനം ചെലവിടുമ്പോൾ, കേന്ദ്രവിഹിതം 99.81 കോടിയാണ‌്. ഈ വർഷം 13 കോടി ഇനിയും ലഭിച്ചില്ല.

ഇതുവരെ നൽകിയത‌് 2555 കോടി
ആർഎസ്ബിവൈ, ചിസ് പദ്ധതി 2008 ഒക്ടോബർ രണ്ടുമുതൽ മുടക്കമില്ലാതെ തുടർന്നുവരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ‌് കേരളം. ജനുവരി 31 വരെ ഏകദേശം 61 ലക്ഷം ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി. 2555 കോടിയുടെ ചികിത്സാ സഹായം നൽകി. കഴിഞ്ഞവർഷം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആയുഷ‌്മാൻ ആരോഗ്യ യോജനയിൽ കേരളത്തിൽനിന്ന‌് 18.5 ലക്ഷം കുടുംബങ്ങളെയേ ഉൾപ്പെടുത്തൂ. ഒരു കുടുംബത്തിന‌് നിശ്ചയിച്ച പ്രീമിയം തുക 1102 രൂപയും. ഇതിൽ 40 ശതമാനവും സംസ്ഥാനം വഹിക്കണം. ഈ സാഹചര്യത്തലാണ‌് ആർഎസ‌്ബിവൈ പദ്ധതിയിൽ നിലവിലുള്ള 21.57 ലക്ഷം കുടുംബങ്ങളെയും ചിസ‌് പദ്ധതിയിലെ കുടുംബങ്ങളെയും ഉൾപ്പെടുത്തി കാരുണ്യ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത‌്.

നടപ്പുവർഷം പദ്ധതി നടപ്പാക്കുമ്പോൾ 684.52 കോടി  പ്രീമിയമായി നൽകണം. 142.65 കോടിയാണ‌് കേന്ദ്രത്തിൽനിന്ന‌് ലഭിക്കാൻ സാധ്യത. 541.87 കോടി  സംസ്ഥാനം വഹിക്കും. കുടുംബങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചുള്ള പൂർണ പ്രീമയവും സംസ്ഥാനം നൽകും.  സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും അനധ്യാപകരും സർവീസ‌് പെൻഷൻകാരുമുൾപ്പെടെ 15 ലക്ഷം പേർക്കും കുടുംബത്തിനും നിലവിൽ ഇൻഷുറൻസുണ്ട‌്. 10 ലക്ഷം കുടുംബത്തിന‌് ഇഎസ‌്ഐ ആനുകൂല്യവുമുണ്ട‌്. കേന്ദ്ര ജീവനക്കാരുടെയും വിരമിച്ചവരുടെയും രണ്ടുലക്ഷം കുടുംബത്തിനും പരിരക്ഷ ഉറപ്പാക്കി. പൊതുമേഖലയിലെ ജീവനക്കാരുടെ കുടുംബങ്ങൾക്കും വിവിധ പദ്ധതികളുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2XUQ2mF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages