ഇരിട്ടി
ആറളം വന്യജീവി സങ്കേതത്തിൽ പുതിയ രണ്ടിനം പക്ഷി ജാതികളെ കണ്ടെത്തി. കരുവാരക്കുരു (Wooly -_necked stork), കാക്കരാജൻ (White bellied drongo) ഇനങ്ങളെയാണ‌് കണ്ടെത്തിയത‌്. ഇക്കുറി സർവേയിൽ 152 ഇനം പക്ഷിജാതികളെയാണ‌് കണ്ടെത്തിയത‌്. പുതിയ പക്ഷികൾ വരണ്ടുണങ്ങിയ ഭൂപ്രദേശങ്ങളിൽ കാണുന്നവയാണ‌്. നേരത്തെ ആറളം വന്യജീവി സങ്കേതം 246 ഇനം പക്ഷിജാതികളുടെ ആവാസകേന്ദ്രമാണെന്നു കണ്ടെത്തിയിരുന്നു. മറ്റുള്ളവയെ കണ്ടെത്താൻ കഴിയാത്തതിന്റെ കാരണം സംബന്ധിച്ച‌് സർവേ സംഘം പഠനം നടത്തും. ഇക്കുറി സർവേയുടെ വിശദമായ റിപ്പോർട്ട‌് തയ്യറാക്കി പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.
പ്രശസ‌്ത പക്ഷി നിരീക്ഷകരായ റോഷ‌്നാഥ‌്, ബിമൽനാഥ‌്, സുശാന്ത‌് മടപ്പുരക്കൽ, ജയേഷ‌് ജോസഫ‌് തുടങ്ങി മുപ്പതിലധികം പേർ മൂന്ന‌് ദിവസം അഞ്ച‌് കേന്ദ്രങ്ങളിൽ സർവേ നടത്തി. മുടങ്ങാതെ പക്ഷികളെക്കുറിച്ച‌് സർക്കാർ, വനംവകുപ്പ‌് സഹായത്തോടെ സർവേ നടത്തുന്ന ഏക സ്ഥലമാണ‌് ആറളം വന്യജീവി സങ്കേതം. സമാപന സമ്മേളനവും അവലോകനവും ആറളം സാങ്‌ച്വറി വൈൽഡ‌് ലൈഫ‌് വാർഡൻ എ ഷജ‌്ന ഉദ‌്ഘാടനം ചെയ‌്തു. അസിസ‌്റ്റന്റ‌് വൈൽഡ‌് ലൈഫ‌് വാർഡൻ കെ വി ജയപ്രകാശ‌് അധ്യക്ഷനായി. സത്യൻ മേപ്പയ്യൂർ, ജയേഷ‌് ജോസഫ‌്, റോഷ‌്നാഥ‌്, സി ശശികുമാർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2OmNM3o
via IFTTT
No comments:
Post a Comment