കുടിവെള്ളക്ഷാമം പരിഹരിക്കാൻ 4467 വാട്ടർ കിയോസ്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

കുടിവെള്ളക്ഷാമം പരിഹരിക്കാൻ 4467 വാട്ടർ കിയോസ്ക്

തിരുവനന്തപുരം
സംസ്ഥാനത്ത് ചൂട് കൂടുമ്പോൾ ജനങ്ങൾക്ക‌് പരമാവധി സഹായവുമായി സർക്കാർ. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചാണ് ചൂട‌് പ്രതിരോധിക്കാനുള്ള പ്രവർത്തനം. കുടിവെള്ളക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാനും വാഹനങ്ങളിൽ വെള്ളം ലഭ്യമാക്കാനും നടപടിയായി. സംസ്ഥാനത്ത് 4467 വാട്ടർ കിയോസ്കുകൾ സ്ഥാപിച്ചു. മുഴുവൻ കിയോസ്കുകളും പൂർണമായും പ്രവർത്തന സജ്ജമാക്കും. ഉഷ്ണതരംഗം, സൂര്യാഘാതം, സൂര്യാതപം എന്നിവയെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

അടിയന്തരസഹായം: കലക്ടർമാർക്ക‌് 50 ലക്ഷംവീതം
സൂര്യാതപമേറ്റാൽ പൊതുജനങ്ങൾക്കും കർഷകർക്കും സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് ദുരിതാശ്വാസ സഹായം ലഭിക്കും. ഇതിനായി ഓരോ കലക്ടർമാർക്കും 50 ലക്ഷം രൂപവീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് അനുവദിച്ചു. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായി തദ്ദേശസ്ഥാപനംമുതൽ ജില്ലാതലംവരെ ജനകീയസമിതികൾ രൂപീകരിക്കും. പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കാൻ ജനങ്ങളുടെ സഹകരണത്തോടെ പ്രവർത്തന‌ങ്ങൾ നടത്തും. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണവും ഏർപ്പെടുത്തും. തൊഴിലുറപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശ പ്രവർത്തകരെ ഉപയോഗപ്പെടുത്തി വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും വിപുലമായ ബോധവൽക്കരണം നടത്തുന്നുണ്ട്. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ "ജലം ജീവാമൃതം' ക്യാമ്പയിനും നടത്തുന്നുണ്ട‌്. 

ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസ്സായി വിനിയോഗിക്കാനും പദ്ധതി തയ്യാറാണ‌്. ഇവിടത്തെ വെള്ളം പരിശോധിച്ച്, അളവ് കണക്കാക്കി ആവശ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിലെത്തിക്കും. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം.



from Kerala || Deshabhimani ​Online ​News https://ift.tt/2TZCiJj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages