ഹൃദയപൂർവം ഗിരീഷിന്റെ മൂന്നാം ഹൃദയത്തിന‌് അഞ്ചാം പിറന്നാൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

ഹൃദയപൂർവം ഗിരീഷിന്റെ മൂന്നാം ഹൃദയത്തിന‌് അഞ്ചാം പിറന്നാൾ


കൊച്ചി
ഗിരീഷ‌് കുമാറിന്റെ ഉള്ളിൽ മൂന്നാമത്തെ ഹൃദയം തുടിക്കാൻ തുടങ്ങിയിട്ട‌് അഞ്ച‌ുവർഷം പൂർത്തിയായി. രണ്ടുതവണ ഹൃദയം മാറ്റിവയ‌്ക്കൽ ശസ‌്ത്രക്രിയക്ക‌് വിധേയനായ ഗിരീഷ‌്, മൂന്നാം ഹൃദയത്തിന്റെ അഞ്ചാം പിറന്നാൾ നടൻ ജയസൂര്യയോടൊത്ത‌് ആഘോഷമാക്കി.

ബംഗളൂരു വിപ്രോയിൽ ഉദ്യോഗസ്ഥനാണ‌് പാലക്കാട് സ്വദേശിയായ ഗിരീഷ് കുമാർ. 38–-ാം വയസ്സിൽ 2013 ജൂൺ 13നാണ‌് ആദ്യ ഹൃദയം മാറ്റിവയ്ക്കൽ  ശസ്ത്രക്രിയക്ക‌് വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതിയായിരുന്നു അസുഖം. ക്രോണിക് ആങ്കിലോസിങ‌് സ്പോണ്ടിലോസിസ് എന്ന അസുഖംകൂടി ഉണ്ടായിരുന്ന ഗിരീഷ്, കുറച്ചു മാസങ്ങൾക്കുശേഷം ഇടുപ്പെല്ല് മാറ്റിവയ്ക്കൽ  ശസ്ത്രക്രിയക്കും വിധേയനായി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോൾ ഹൃദയവാൽവിനുണ്ടായ അണുബാധ വീണ്ടും വില്ലനായി.  വീണ്ടും ഹൃദയം മാറ്റിവയ‌്ക്കേണ്ടിവന്നു. 2014 മാർച്ച‌് ആറിനായിരുന്നു രണ്ടാമത്തെ ശസ‌്ത്രക്രിയ. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു രണ്ടു ശസ‌്ത്രക്രിയകളും.

അടുത്തിടെ വൃക്കയിലെ കല്ല് നീക്കാനുള്ള ശസ്ത്രക്രിയക്കും ഗിരീഷ് വിധേയനായി. ഗിരീഷിന്റെ ഹൃദയം മിടിക്കുന്നത‌് ‌സ‌്റ്റെതസ‌്കോപ്പിലൂടെ  ജയസൂര്യ കേട്ടു.  കേക്കു മുറിച്ചും മധുരം പങ്കുവച്ചും ആഘോഷമാക്കിയ ചടങ്ങിൽ ഗിരീഷിന്റെ സഹോദരി സുഷമ,  എറണാകുളം ലിസി ആശുപത്രി അസി. ഡയറക്ടർമാരായ ഫാ. അജോ മൂത്തേടൻ, ഫാ. ജെറി ഞാളിയത്ത്, ഫാ. ആന്റോ ചാലിശേരി, ഫാ. ജോസഫ് മാക്കോതക്കാട്ട്, മെഡിക്കൽ  സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, ചികിത്സയ‌്ക്കു നേതൃത്വം നൽകിയ ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2NLjOFX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages