കൊച്ചി> പുതിയ സ്ഥാനാർഥികളെത്തിയതും തൃശൂർ വിട്ടു നൽകാൻ ഒരുക്കമല്ലെന്ന ബിഡിജെഎസിന്റെ നിലപാടും ബിജെപിയുടെ സ്ഥാനാർഥി പട്ടിക വീണ്ടും അനിശ്ചിതത്വത്തിലാക്കി.
ഞായറാഴ‌്ച സംസ്ഥാന അധ്യക്ഷൻ പി എസ‌് ശ്രീധരൻപിള്ള, നിർവാഹക സമിതി അംഗം എ എൻ കൃഷ‌്ണദാസ‌് എന്നിവരുൾപ്പെട്ട യോഗത്തിലും സീറ്റ‌് വിഭജനചർച്ച തർക്കത്തിൽ മുങ്ങിയതോടെ തിങ്കളാഴ്‌ച വീണ്ടും യോഗം ചേർന്നിരിക്കയാണ്. ഇന്ന് അന്തിമരൂപമാകുമെന്നാണ് നേതാക്കൾ പറയുന്നത്. ദേശീയ അധ്യക്ഷൻ അമിത‌് ഷായുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. അതേസമയം മനോഹർ പരീക്കറുടെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ മുതിർനന്നനേതാക്കൾ പോകുന്നതിനാൽ ലിസ്‌റ്റ് ഇന്നും പുറത്ത് വരില്ലെന്ന് പറയുന്നു.
ശ്രീധരൻപിള്ള പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ‌്. പത്തനംതിട്ട വേണമെന്ന ആവശ്യം അൽഫോൺസ‌് കണ്ണന്താനം പരസ്യമായി ആവർത്തിച്ചു. ഇതിന‌് വഴങ്ങേണ്ടെന്നാണ‌് സംസ്ഥാന നേതാക്കളുടെ നിലപാട‌്.
തൃശൂർ വിട്ടുകൊടുക്കാൻ ബിഡിജെഎസ‌് ഒരുക്കമല്ലെന്ന‌് ഡൽഹിയിലെത്തിയ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. തുഷാർ മത്സരിക്കുമോ എന്നത‌് വ്യക്തമാക്കിയില്ലെങ്കിലും സ്ഥാനാർഥിയെ നിർത്തുമെന്ന‌് ബിഡിജെഎസ‌് അറിയിച്ചു. ഇതോടെ കെ സുരേന്ദ്രൻ ആഗ്രഹിച്ച ഒരു സീറ്റും ഇല്ലാതായി.തൃശൂരോ പത്തനംതിട്ടയോ ഇല്ലെങ്കിൽ മൽസരിക്കില്ലെന്ന് സുരേന്ദ്രനും വ്യക്‌തമാക്കി.
പത്തനംതിട്ട ആവശ്യപ്പെട്ട എം ടി രമേശ‌്, പാലക്കാട‌് ശോഭാസുരേന്ദ്രൻ എന്നിവരുടെ പേര‌് ഒഴിവാക്കി. പാലക്കാട‌് കൃഷ‌്ണകുമാറിന്റെ പേരാണ‌് പരിഗണിക്കുന്നത‌്. ബിഡിജെഎസിന‌് എറണാകുളം മണ്ഡലത്തിന‌് പകരം കോഴിക്കോട‌് നൽകും. ആറ്റിങ്ങലിലേക്ക് മാറാൻ ശോഭാ സുരേന്ദ്രനോട് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്നും എത്തിയ കെ എസ് രാധാകൃഷ്‌ണൻ ആലപ്പുഴയിൽനിന്ന് മത്സരിച്ചേക്കും
തൃശൂർ, എറണാകുളം എന്നീ സമീപ മണ്ഡലങ്ങൾ ബിഡിജെഎസിന‌് നൽകേണ്ടന്നാണ‌് തീരുമാനം.
from Kerala || Deshabhimani Online News https://ift.tt/2UHczBw
via IFTTT
No comments:
Post a Comment