മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച കുട്ടി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 18, 2019

മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച കുട്ടി മരിച്ചു

മലപ്പുറം>  മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസുകാരൻ മരിച്ചു.  വേങ്ങര സ്വദേശി മുഹമ്മദ് ഷാൻ ആണ് മരിച്ചത്. ഒരാഴ്ചയായി  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുമ്പാണ് മുഹമ്മദ് ഷാന് വെസ്റ്റ് നൈൽ പനി ബാധിച്ചത്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം വെസ്റ്റ് നൈൽ പനിയിൽ  ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ദേശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് ഇത് .  മലപ്പുറത്ത് വെസ്റ്റ് നൈൽ പനി സ്ഥീരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കർശന പരിശോധനകളും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2ubaiCZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages