വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ അനിശ‌്ചിതത്വം; പ്രതികരിക്കാതെ രാഹുൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

വയനാട്ടിൽ മൽസരിക്കുന്ന കാര്യത്തിൽ അനിശ‌്ചിതത്വം; പ്രതികരിക്കാതെ രാഹുൽ

കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമോയെന്ന കാര്യത്തിൽ അനിശ‌്ചിതത്വം തുടരുന്നു. വ്യാഴാഴ‌്ച ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതി യോഗത്തിലും തീരുമാനമായില്ല.  പ്രതികരണത്തിന‌് രാഹുൽ ഗാന്ധി തയ്യാറായില്ല.

ഒഡിഷയടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായി ചേർന്ന തെരഞ്ഞെടുപ്പ‌് സമിതിയിൽ  എ കെ ആന്റണിയും കെ സി വേണുഗോപാലും വി ഡി സതീശനും സന്നിഹിതരായിരുന്നു. ഒഡിഷയുടെ ചുമതലക്കാരനെന്ന നിലയിലാണ‌് സതീശൻ യോഗത്തിനെത്തിയത‌്. വയനാട‌്, വടകര മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനാൽ കേരളത്തിൽ യുഡിഎഫ‌് അഭിമുഖീകരിക്കുന്ന പ്രതിസന്ധി ആന്റണിയും സതീശനും യോഗത്തിൽ ഉന്നയിച്ചു. രണ്ട‌് സിറ്റിങ‌് മണ്ഡലങ്ങളിൽ സ്ഥാനാർഥികളാകാത്തത‌് യുഡിഎഫിന്റെ ആത‌്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും ആന്റണിയും സതീശനും ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ കോൺഗ്രസ‌് ‘യുദ്ധമുറി’യിൽ പ്രവർത്തിക്കുന്ന രാഹുലിന്റെ അനുചരവൃന്ദം രണ്ടാമതൊരു സീറ്റിൽ കൂടി രാഹുൽ മൽസരിക്കുന്നതിന്റെ അനുകൂല–- പ്രതികൂല ഘടകങ്ങൾ വിലയിരുത്തി വരികയാണ‌്. തോൽവി ഭയന്ന‌് അമേഠിയിൽനിന്ന‌് രാഹുൽ ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ വളരെ കരുതലോടെയാകും ഹൈക്കമാൻഡ‌് തീരുമാനത്തിലെത്തുക. ബിജെപി ദുർബലവും ഇടതുപക്ഷം ശക്തവുമായ കേരളത്തിൽ രാഹുൽ മൽസരിച്ചാൽ ദേശീയതലത്തിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തപ്പെടുന്നുണ്ട‌്.

വയനാട്ടിൽ മത്സരിച്ചാൽ മുസ്ലിം ലീഗ‌് പിന്തുണയോടെ ലോക‌്സഭ കാണേണ്ട ഗതികേടിലാണ‌് രാഹുലെന്ന പ്രചാരണം സംഘപരിവാർ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട‌്. ഇത്തരമൊരു പ്രചാരണം ഉത്തരേന്ത്യേയിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാക്കും.  ദക്ഷിണേന്ത്യയിൽ രാഹുൽ മൽസരിക്കാൻ തീരുമാനിച്ചാൽ തന്നെ കേരളത്തേക്കാൾ ഉത്തമം കർണാടകയാണെന്ന അഭിപ്രായം ചില മുതിർന്ന നേതാക്കൾ തന്നെ പങ്കുവച്ചിട്ടുണ്ട‌്.

കർണാടകയിലാണെങ്കിൽ മുഖ്യപോരാട്ടം ബിജെപിയുമായിട്ടായിരിക്കും. ജെഡിഎസുമായി സഖ്യത്തിൽ മൽസരിക്കുന്നതിനാൽ പല സുരക്ഷിത സീറ്റുകളും നിലവിൽ കർണാടകയിലുണ്ട‌്. അമേഠി വിട്ട‌് മറ്റൊരു മണ്ഡലത്തിൽ കൂടി രാഹുൽ മൽസരിക്കണമോയെന്ന കാര്യത്തിലാണ‌് ആദ്യം തീരുമാനത്തിലെത്തേണ്ടത‌്. എസ‌്പിയും ബിഎസ‌്പിയും അമേഠിയിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെങ്കിലും കോൺഗ്രസ‌് അത്ര ആത‌്മവിശ്വാസത്തിലല്ല. ബിഎസ‌്പി ചതിക്കുമോയെന്ന ആശങ്ക കോൺഗ്രസ‌് നേതൃത്വത്തിനുണ്ട‌്.
അമേഠിയിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി കൂടി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം അവിടെ സന്ദർശനം നടത്തിയിരുന്നു. അമേഠി വിട്ട‌് മറ്റൊരു മണ്ഡലത്തിൽ രാഹുൽ മൽസരിക്കണമോയെന്നതിൽ പ്രിയങ്കയുടെ നിലപാടും നിർണായകമാകും.

രാഹുൽ കേരളത്തിൽ മൽസരിക്കുന്നത‌് തടയാൻ ഘടകകക്ഷികൾ സമ്മർദം ചെലുത്തുന്നതായി കോൺഗ്രസ‌് ക്യാമ്പ‌് പ്രചരിപ്പിക്കുന്നുണ്ട‌്. കേരളത്തിലെ ചില നേതാക്കളാണ‌് ഈ പ്രചാരണത്തിന‌് പിന്നിൽ. എൻസിപി നേതാവ‌് ശരത‌് പവാർ കേരളത്തിൽ രാഹുൽ മൽസരിക്കുന്നതിനോട‌് വിയോജിച്ചതായാണ‌് ചില കോൺഗ്രസ‌് നേതാക്കളെ ഉദ്ധരിച്ചുള്ള മാധ്യറിപ്പോർട്ടുകൾ.



from Kerala || Deshabhimani ​Online ​News https://ift.tt/2OyzGvY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages