സ‌്കൂളുകൾ ഇന്ന‌് അടയ‌്ക്കും; ജൂൺ മൂന്നിന‌് തുറക്കും ; എസ‌്എസ‌്എൽസി, പ്ലസ‌് ടു ഫലം മെയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 29, 2019

സ‌്കൂളുകൾ ഇന്ന‌് അടയ‌്ക്കും; ജൂൺ മൂന്നിന‌് തുറക്കും ; എസ‌്എസ‌്എൽസി, പ്ലസ‌് ടു ഫലം മെയിൽ

സ്വന്തം ലേഖകൻ
വാർഷികപരീക്ഷകൾ പൂർത്തിയാക്കി വിദ്യാലയങ്ങൾ വേനലവധിക്കായി വെള്ളിയാഴ‌്ച അടയ‌്ക്കും. എസ‌്എസ‌്എൽസി പരീക്ഷ വ്യാഴാഴ‌്ച പൂർത്തിയായി. ഹയർ സെക്കൻഡറി പരീക്ഷകൾ ബുധനാഴ‌്ച സമാപിച്ചിരുന്നു. മഹാപ്രളയത്തെ അതിജീവിച്ച അധ്യയനവർഷത്തിലും പൊതുവിദ്യാഭ്യാസമേഖല കൂടുതൽ ശക്തിപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ‌് 32 ലക്ഷത്തിലേറെ സ‌്കൂൾ വിദ്യാർഥികൾ അവധിക്കാലത്തേക്ക‌് പ്രവേശിക്കുന്നത‌്. അടുത്ത വർഷത്തേക്ക് ആവശ്യമായ ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പുസ‌്തകം വിദ്യാർഥികൾക്ക‌് സ‌്കൂൾ അടയ‌്ക്കും മുമ്പ‌് ലഭ്യമാക്കി.  അടുത്ത വർഷം 200 അധ്യയനദിനങ്ങൾ ഉറപ്പാക്കുന്നതും പാഠ്യപാഠ്യേതര പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കുന്നതുമായ 2019–-20 അധ്യയനവർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറും സർക്കാർ പുറത്തിറക്കി. മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസ കലണ്ടർ അച്ചടിച്ച‌് നൽകാനും നേരത്തെ തീരുമാനിച്ചിട്ടുണ്ട‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ മുന്നേറിയ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക‌് മൂന്ന‌് ലക്ഷത്തിലേറെ കുട്ടികൾ രണ്ടുവർഷത്തിനിടെ  കൂടുതലായെത്തി. ഒന്നാംക്ലാസിലേക്ക‌് ഇതിനകം തന്നെ കാൽലക്ഷത്തിലേറെ കുട്ടികളെ രക്ഷിതാക്കൾ ഇഷ്ടവിദ്യാലയം തെരഞ്ഞെടുത്ത‌് ചേർത്തിട്ടുണ്ട‌്. പൊതുവിദ്യാഭ്യാസ മേഖലയുടെ നേട്ടം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ അവധിക്കാലത്ത‌് അധ്യാപകർ ഗൃഹ സന്ദർശനം നടത്തും. 

ഹയർ സെക്കൻഡറി ഫലം മെയ‌് ആദ്യം
പ്ലസ‌് വൺ, പ്ലസ‌് ടു പരീക്ഷാ ഉത്തരക്കടലാസുകളുടെ  മൂല്യനിർണയത്തിനായുള്ള ക്യാമ്പുകൾ ഏപ്രിൽ ഒന്നിന‌് ആരംഭിക്കും. 110 മൂല്യനിർണയക്യാമ്പുകളിലേക്ക‌് ആയി 20000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട‌്. 9.5 ലക്ഷം വിദ്യാർഥികളുടേതായി 60 ലക്ഷം ഉത്തരക്കടലാസാണ‌് മൂല്യനിർണയം നടത്തേണ്ടത‌്. ഒന്നാംഘട്ടത്തിൽ 14 ദിവസമാണ‌് മൂല്യനിർണയം. തുടർന്ന‌് തെരഞ്ഞെടുപ്പിന‌് ശേഷം ഏപ്രിൽ 25ന‌് ക്യാമ്പുകൾ പുനരാരംഭിക്കും. മെയ‌് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കാനാകുമെന്ന‌ പ്രതീക്ഷയിലാണ‌് മുന്നൊരുക്കങ്ങളെന്ന‌് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ‌് ഡയറക്ടർ ഡോ. വിവേകാനന്ദൻ അറിയിച്ചു.  ഒരു വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ മൂല്യനിർണയക്യാമ്പുകൾ ബഹിഷ‌്കരിക്കാനാഹ്വാനം നൽകിയത‌് ആശങ്കയിലാഴ‌്ത്തിയിട്ടുണ്ട‌്. കുട്ടികളുടെ ഭാവിവച്ചുള്ള രാഷ്ട്രീയപ്രേരിത സമരത്തിനെതിരെ രക്ഷിതാക്കളും രംഗത്തിറങ്ങിയിട്ടുണ്ട‌്.

എസ‌്എസ‌്എൽസി മൂല്യനിർണയം 4 മുതൽ
എസ‌്എസ‌്എൽസി മൂല്യനിർണയ ക്യാമ്പുകൾ സംസ്ഥാനത്തെ 54 കേന്ദ്രങ്ങളിലായി ഏപ്രിൽ നാലിന‌് ആരംഭിക്കും. സ‌്കീം ഫൈനലൈസേഷൻ  1, 2 എന്നീ തീയതികളിൽ നടക്കും. ഫലപ്രഖ്യാപനം മെയ‌് രണ്ടാംവാരം നടത്താനുള്ള ഒരുക്കത്തിലാണ‌് പരീക്ഷാഭവൻ. റഗുലർ വിഭാഗത്തിൽ 4,35,142 വിദ്യാർഥികളാണ‌്  പരീക്ഷ എഴുതിയത‌്. ഒമ്പതുവിഷയങ്ങളിലുള്ള പേപ്പറുകൾ മൂല്യനിർണയം നടത്താൻ പതിനായിരത്തിലേറെ പേരെ നിയോഗിച്ചിട്ടുണ്ടെന്ന‌് പരീക്ഷാ ഭവൻ സെക്രട്ടറി ഡോ. ലാൽ  പറഞ്ഞു.
ഹയർ സെക്കൻഡറി പാഠപുസ‌്തകങ്ങളും എത്തി

സ‌്കൂളുകളിലെ പാഠപുസ‌്തകങ്ങൾ അച്ചടിച്ചെത്തിച്ചതിന‌് പിന്നാലെ റെക്കോഡ‌് വേഗത്തിൽ അടുത്തവർഷത്തേക്കുള്ള  ഹയർ സെക്കൻഡറി പാഠപുസ‌്തകങ്ങളും അച്ചടിച്ച‌് ഡിപ്പോകളിലെത്തിച്ചു.

63 ടൈറ്റിലുകളിലായി 3954426 പുസ‌്തകങ്ങളാണ‌് ഹയർസെക്കൻഡറിക്ക‌് അടുത്ത വർഷം പുതുതായി ആവശ്യമായി വരുന്നത‌്. ഇവയിൽ 2, 22, 552 പുസ‌്തകങ്ങളും അച്ചടിച്ച‌് ഡിപ്പോകളിലെത്തിച്ച‌് വിതരണം തടുങ്ങി.



from Kerala || Deshabhimani ​Online ​News https://ift.tt/2FHZAuc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages