ഹൈബിക്കെതിരായ ബലാത്സം​ഗക്കേസ‌്: അമിക്കസ് ക്യൂറിയെ നിയമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

ഹൈബിക്കെതിരായ ബലാത്സം​ഗക്കേസ‌്: അമിക്കസ് ക്യൂറിയെ നിയമിച്ചു


ബലാത്സംഗക്കേസിൽ ഹൈബി ഈഡൻ എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇര നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹർജിക്കാരിയുടെ ആവശ്യങ്ങളും കേസിലെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, അഡ്വ. മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. മെയ് 20ന് അമിക്കസ് ക്യൂറി റിപ്പോർട്ട‌് കോടതിയിൽ നൽകണം. കേസ് 23ന് പരിഗണിക്കും.

പച്ചാളം നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായ പദ്ധതിക്ക‌് അംഗീകാരം നൽകാമെന്നു പറഞ്ഞ് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിൽ രജിസ്റ്റർചെയ്ത കേസിൽ ഹൈബി ഈഡനെ അറസ്റ്റ് ചെയ്യാത്തത് നിയമവിരുദ്ധമാണെന്നാണ് യുവതിയുടെ ഹർജി. കേസന്വേഷണം മറ്റേതെങ്കിലും ഡിവൈഎസ‌്‌പിക്ക‌് കൈമാറണമെന്നും ആവശ്യമുണ്ട്. ഇക്കാര്യം ആവശ്യപ്പെടുന്ന നിവേദനം അതിവേഗം തീർപ്പാക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളിലെ നിയമപരമായ പ്രതിവിധികളാണ് അമിക്കസ് ക്യൂറി പരിശോധിക്കേണ്ടതെന്ന‌് കോടതി വ്യക്തമാക്കി.

കേസിലെ അന്വേഷണപുരോഗതി അറിയിക്കാൻ കോടതി 27ന് ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. എംഎൽഎയായ ഹൈബിക്ക് പൊലീസിൽ വലിയ സ്വാധീനമുണ്ടെന്നും അതിനാലാണ് അറസ്റ്റുണ്ടാകാത്തതെന്നുമാണ് ഹർജിക്കാരി പറയുന്നത്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2FLDmYk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages