എടുക്കാത്ത വായ്പയിൽ ജപ്തി ;അടച്ചുപൂട്ടി ഇവരുടെ ജീവിതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

എടുക്കാത്ത വായ്പയിൽ ജപ്തി ;അടച്ചുപൂട്ടി ഇവരുടെ ജീവിതം


മാറിയുടുക്കാനുള്ള വസ്ത്രങ്ങൾപോലും എടുക്കാൻ അനുവദിക്കാതെ എഫാനയെയും അമ്മയെയും ബാങ്കുകാർ ആട്ടിപ്പുറത്താക്കി. കതകുപൂട്ടി  സീൽചെയ‌്തു. കരഞ്ഞുപറഞ്ഞിട്ടും അമ്മയെയും മകളെയും അവർ ഓടിച്ചുവിട്ടു. ഇപ്പോൾ വീടിന‌ുപിന്നിൽ ആരോ കെട്ടിക്കൊടുത്ത ടാർപ്പോളിന‌് കീഴിൽ അഭയം തേടിയിരിക്കുകയാണ് അവളും അമ്മയും. എഫാനയുടെ അച്ഛൻ സജി ഗൾഫിലാണ‌്.

കോയിപ്രം  കുറ്റിക്കാലാ ജങ‌്ഷന‌് സമീപത്തെ കുറ്റിക്കാലായിൽ വീട്ടിൽ സജിയുടെ കുടുംബം ഇപ്പോൾ ഒരു ബാങ്ക‌് ചതിയിൽ പെട്ട‌് ജീവതത്തിന്റെ പുറമ്പോക്കിലാണ‌്. സജിയുടെ സഹോദരൻ ബിജു എടുത്ത എട്ടുലക്ഷം വായ‌്പക്ക‌് ഈടായി നൽകിയത‌് സജിയുടെ സ്ഥലത്തിന്റെ രേഖയാണത്രെ. ഈ വായ‌്പ ഈടാക്കാനാണ‌്, നിയമ നടപടിക്കിടയിലും ബാങ്കിന്റെ  തിരക്കിട്ട ജപ‌്തി.

ചൊവ്വാഴ്ച  ഉച്ചഭക്ഷണത്തിനിടെയാണ‌് തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് അധികൃതർ ജപ‌്തിക്കായി പൊലീസുമായെത്തിയത‌്. ഇതിനുശേഷം എഫാന  സ‌്കൂളിൽ പോയിട്ടില്ല. കോഴഞ്ചേരി മാർത്തോമ്മാ സീനിയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസിലാണിവൾ. ഒമ്പതാം ക്ലാസിന്റെ തുടർച്ചയായി തയ്യാറാക്കുന്ന പത്താം ക്ലാസിലെ റെക്കോഡുകൾ പൂട്ടിയിട്ട  വീട്ടിനുള്ളിലാണ‌്. അവയെടുക്കാൻ കേണപേക്ഷിച്ചിട്ടും ബാങ്കുകാർ സമ്മതിച്ചില്ല. അടുത്ത ആഴ്ച പത്താം ക്ലാസിലെ ക്ലാസുകൾ തുടങ്ങും. അപ്പോൾ സമർപ്പിക്കേണ്ട റെക്കോഡുകളാണത‌്. പാസ് ബുക്ക്, എടിഎം കാർഡ്, റേഷൻ കാർഡ്, ആധാർ കാർഡുകൾ, പാചകവാതക സിലിണ്ടർ, പാത്രങ്ങൾ വരെ എടുക്കാൻ സമ്മതിച്ചില്ല.

വീട‌് സീൽ ചെയ‌്തതിനുപിറകെ ഒരുകൂറ്റൻ ബോർഡും സിമന്റ് തേക്കാത്ത ആ ഒന്നരമുറി വീടിന്റെ മുന്നിൽ സ്ഥാപിച്ചു. തിരുവല്ല താലൂക്കിലെ കോയിപ്രം വില്ലേജിൽ പ്പെട്ട 1.82 ആർ വരുന്ന ഈ സ്ഥലം തിരുവല്ല ഈസ്റ്റ് കോ–- ഓപ്പറേറ്റീവ് ബാങ്ക് ഇതിനാൽ കൈവശപ്പെടുത്തിയിരിക്കുന്നുവെന്ന‌്. പത്തുവർഷമായി ദുബായിയിൽ ചെറിയ ജോലി ചെയ്താണ് സജി വീടുപുലർത്തുന്നത്.  ഉണ്ടാക്കിയ പണം ഉപയോഗിച്ച് അച്ഛന്റെ  പെങ്ങളുടെ പക്കൽനിന്നും കുടുംബ വീടിനോട് ചേർന്നുള്ള ആറേകാൽ സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി.

രണ്ടുവർഷംമുമ്പ് അവിടെ ചെറിയ കൂരയും തീർത്തു. ഇതിനിടെയാണ് ഒരു പത്രപരസ്യം ശ്രദ്ധയിൽപ്പെടുന്നത്. കുടുംബ വീടടക്കം തങ്ങളുടെ വസ്തു ബാങ്കുകാർ ജപ്തി ചെയ്യാനൊരുങ്ങുന്നു. ബാങ്കിൽ പോയി കാര്യം അന്വേഷിച്ചു. കുടുംബവീട്ടിൽ താമസിക്കുന്ന ഇളയ അനുജൻ ബിജു ഈ ബാങ്കിൽ നിന്നും എട്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു.  ജാമ്യമായി നൽകിയതിൽ തങ്ങൾ വിലയ്ക്ക് വാങ്ങിയ വസ്തുവും വീടും ഉൾപ്പെടുമെന്നറിഞ്ഞപ്പോൾ സജിയും ശ്രീലേഖയും തകർന്നുപോയി.

ഇതിനിടയിൽ സത്യാവസ്ഥ ബോധ്യപ്പെടുത്താനും തുക ഈടാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടും ബാങ്കധികൃതരെ നിരവധി തവണ കണ്ടു. എന്നാൽ ഫലമുണ്ടായില്ല. വ്യാജരേഖ ഹാജരാക്കി വായ്പ തരപ്പെടുത്തിയ ബിജുവിനെയും വേണ്ടത്ര അന്വേഷണം നടത്താതെ വായ്പ നൽകിയ ബാങ്ക് നടപടിയെയും ചോദ്യം ചെയ്ത് കോടതിയിൽ  സമീപിച്ചതിന‌്തി പിന്നാലെയാണ‌്  ജപ്തി നടപടി.



from Kerala || Deshabhimani ​Online ​News https://ift.tt/2EjZIhN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages