തൊഴിലിടങ്ങൾതാണ്ടി ജോയ്സ് ജോര്‍ജിന്റെ പര്യടനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തൊഴിലിടങ്ങൾതാണ്ടി ജോയ്സ് ജോര്‍ജിന്റെ പര്യടനം

തൊടുപുഴ
അതികഠിനമാണ് വേനൽച്ചൂട്, അതൊന്നും പോരാട്ടഭൂമികയിൽ എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് പ്രശ്നമാകുന്നില്ല. വർധിത വീര്യത്തോടെ വോട്ടർമാർക്കിടയിലേക്ക‌് ഇറങ്ങിച്ചെല്ലുകയാണ് അദ്ദേഹം. തുടർച്ചയായ നാലാം ദിവസത്തെ തേരോട്ടം. തൊടുപുഴ നഗരസഭയ‌്ക്ക‌് പുറമെ ഒമ്പതു പഞ്ചായത്ത‌് പ്രദേശങ്ങളുടെയും ഹൃദയവായ‌്പേറ്റു വാങ്ങി ജനനായകൻ തെരഞ്ഞെടുപ്പു പ്രചാരണവുമായി മുന്നോട്ട്. കർഷക മനസ്സിന്റെ കാവലാളായി ഇനിയും ഒപ്പമുണ്ടാകുമെന്ന് അടിവരയിട്ട് പ്രഖ്യാപിച്ചാണ് ജോയ്സ് ജോർജിന്റെ പര്യടനം.

ചൊവ്വാഴ്ച രാവിലെ ആറിന് തൊടുപുഴ മാർക്കറ്റിൽനിന്നായിരുന്നു പര്യടനം ആരംഭിച്ചത്. മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും നിറഞ്ഞ മനസ്സോടെ ജോയ്സ് ജോർജിനെ വരവേറ്റു. ഇനിയും ജയിച്ചുവരൂവെന്ന് ആശീർവദിച്ച് ഐക്യദാർഢ്യം അറിയിച്ചു. തൊടുപുഴ നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാരെയും ബസ് ജീവനക്കാരെയും ഓട്ടോ തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർഥിച്ചു.

ഇതിനിടെയാണ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയുടെ ഭർതൃമാതാവിന്റെ മരണവിവരം അറിഞ്ഞത്. മരണവീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് ഇടവെട്ടി പഞ്ചായത്തിലേക്ക‌്. എംപി എന്ന നിലയിൽ ജോയ്സ് ജോർജിന്റെ ഏറെ ഇടപെടലുകൾ ഉണ്ടായ പ്രദേശമാണിവിടം. ഇടവെട്ടിയിൽ ഒരുപറ്റം ഉദ്യോഗാർഥികൾ എംപിയെ കാത്തുനിന്നിരുന്നു. പിഎസ‌്‌സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. നിയമനം വേഗത്തിലാക്കണമെന്നതാണ് ആവശ്യം. നിവേദകസംഘത്തോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തൊഴിൽരഹിതരായ യുവാക്കൾക്കു വേണ്ടി നിരന്തര ഇടപെടലുകൾ നടത്തുമെന്ന് ജോയ്സ് ജോർജിന്റെ മറുപടി. മുമ്പ‌് പല നിയമനങ്ങളുടെയും കാര്യത്തിൽ പിഎസ്‌സി ചെയർമാനെ ബന്ധപ്പെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, അതിനെ ബാധിക്കാത്ത വിധം പരിഹാരം ഉണ്ടാക്കാൻ കഴിയുമോയെന്ന് ശ്രമിക്കാമെന്ന് എംപിയുടെ ഉറപ്പ്. തുടർന്ന്, കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം.

ഇടവെട്ടിയിൽ തൊഴിൽ ശാലകളിലും ഫാക്ടറികളിലുമെത്തി ജീവനക്കാരെ നേരിൽക്കണ്ടും വോട്ട് അഭ്യർഥിച്ചു. ആലക്കോട് നാഗാർജുന ആയുർവേദ സ്ഥാപനത്തിലും തൊഴിലാളികളെ കണ്ടു. വെള്ളിയാമറ്റം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പൂമാല ഉൾപ്പടെയുള്ള ഗോത്രവർഗ മേഖലയിലും ഓട്ടപ്രദക്ഷിണം. ഉച്ചകഴിഞ്ഞ് കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം, കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലേക്ക‌്. എല്ലായിടങ്ങളിലും വോട്ടുറപ്പിച്ച് വീണ്ടും തൊടുപുഴ നഗസരഭ പ്രദേശങ്ങളിലേക്ക‌്. നാലാംദിനത്തിലെ പര്യടനം പൂർത്തിയാകുമ്പോൾ സമയമേറെ വൈകി.
ബുധനാഴ്ച പകൽ 10.30ന് കട്ടപ്പനയിൽ നടക്കുന്ന പാർലമെന്റ‌് മണ്ഡലം കൺവൻഷനിൽ പങ്കെടുക്കും. തുടർന്ന് ഇടുക്കി അംസബ്ലി മണ്ഡലത്തിൽ പര്യടനം നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/2TO8cqU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages