കണ്ണൂർ > മാതാ അമൃതാനന്ദമയിയുടെ പോസ‌്റ്ററിൽ ബിജെപി തെരഞ്ഞെടുപ്പ‌് ചിഹ്നമായ താമര. കണ്ണൂർ പനങ്കാവ‌് മഠത്തിൽ 11നും 12നും അമൃതാനന്ദമയി പങ്കെടുക്കുന്ന ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തിന്റെ പോസ‌്റ്ററിലാണ‌് താമര നിറഞ്ഞുനിൽക്കുന്നത‌്. കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ‌് പോസ‌്റ്റർ തയ്യാറാക്കിയതെന്ന‌് വ്യക്തം.
രണ്ടു ദിവസവും ഭക്തർ മഠത്തിലേക്ക‌് ഒഴുകിയെത്തുമെന്നാണ‌് സംഘാടകർ അവകാശപ്പെടുന്നത‌്. വൻ പ്രചാരണവും പണപ്പിരിവും നടക്കുന്നുണ്ട‌്. ഇങ്ങനെയൊരു പരിപാടിയുടെ പോസ‌്റ്ററിൽ താമര കടന്നുകൂടിയത‌് യാദൃച്ഛികമാകാനിടയില്ല. കണ്ണൂർ മഠാധികൃതരുടെ ഹിന്ദുത്വ രാഷ്ട്രീയ ചായ‌്‌വ‌് നേരത്തേതന്നെ പരസ്യമാണ‌്. മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ആർഎസ‌്എസ്സിന്റെ മുഖ്യ സംഘാടകരിലൊരാളായാണ‌് പലപ്പോഴും പ്രവർത്തിക്കുന്നത‌്. അമൃതാനന്ദമയിയുടെ സന്ദർശനത്തെ രാഷ്ട്രീയ താൽപര്യത്തിനായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമാണ‌്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട‌് തിരുവനന്തപുരത്ത‌് ആർഎസ‌്എസ‌് സംഘടിപ്പിച്ച പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുത്തത‌് വ്യാപക വിമർശനമുയർത്തിയിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2HfsenC
via IFTTT
No comments:
Post a Comment