കൊച്ചി> മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസ് പരിഗണിക്കുന്നത് വിചാരണക്കോടതി ജൂലൈ രണ്ടിലേക്ക് മാറ്റി.
കേസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ ഒമ്പതാം പ്രതി ഷിഫാസിനെതിരെ കുറ്റം ചുമത്തുന്നതിനുള്ള നടപടികൾ ഇതിനകം പൂർത്തിയാകും.കേസിൽ കുറ്റപത്രം നൽകിയ 16 പ്രതികളിൽ ഒമ്പതു പേർക്കെതിരെയാണ് ആദ്യഘട്ട വിചാരണ തീരുമാനിച്ചിരിക്കുന്നത്.
അരൂക്കുറ്റി വടുതല നദ്വത്ത് നഗർ ജാവേദ് മൻസിലിൽ ജെ ഐ മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി വീട്ടിൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി എം റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ എന്ന നാച്ചു (24), ആരിഫിന്റെ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി എച്ച് സനീഷ് (32) എന്നിവർക്കെതിരെയാണ് ആദ്യഘട്ട വിചാരണ.
ജൂലൈ 2ന‌് പുലർച്ചെ 12.30നാണ‌് അഭിമന്യുവിനെ കാമ്പസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ ക്രിമിനലുകൾ കുത്തിക്കൊന്നത‌്. നവാഗതരെ സ്വാഗതം ചെയ‌്ത‌് എസ‌്എഫ‌്ഐ എഴുതിയ മതിൽ കാമ്പസ‌് ഫ്രണ്ട‌് കൈയ്യേറിയത‌് ചോദ്യം ചെയ‌്ത അഭിമന്യുവിനെ ഷിഫാസിന്റെ നേതൃത്വത്തിൽ രണ്ട‌് പേർ ചേർന്ന‌് പിറകിൽ നിന്ന‌് പിടിച്ച‌് നിർത്തുകയായിരുന്നു. ഇതേസമയം പത്താം പ്രതി മുഹമ്മദ‌് ഷഹീം മൂർച്ചയേറിയ ആയുധം നെഞ്ചിൽ കുത്തിയിറക്കി. കുത്തേറ്റ നെഞ്ച‌് അമർത്തിപ്പിടിച്ച‌് അഭിമന്യു ഓടിയെങ്കിലും റോഡിൽ കുഴഞ്ഞുവീണു. ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2TAXvEc
via IFTTT
No comments:
Post a Comment