തിരുവനന്തപുരം
‘ജീവിക്കുന്ന മണ്ണു സ്വന്തമായല്ലോ മക്കളെ.. ഇനി വീടും ശരിയാകും’. നമ്മളിപ്പോൾ പുറമ്പോക്കിലല്ല മക്കളെ ..
ഓലക്കീറുകൾ ചുവരും മേൽക്കുരയുമൊക്കെയായ ചെറ്റക്കുടിലിൽ ഇരുന്ന‌് വീട്ടമ്മ രാഗിണി വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. മകൻ സുരേഷാകട്ടെ ഓർമവച്ച നാൾ മുതൽ എന്നും കേട്ടുകൊണ്ടിരിക്കുന്ന അമ്മയുടെ വാക്കുകളിലെ മാറ്റമാണ‌് ശ്രദ്ധിച്ചത‌്.
സ്വന്തമായി തുണ്ട‌് ഭൂമി, അടച്ചുറപ്പുള്ള വീട‌്...ഈ ജന്മം നമുക്ക‌് സ്വന്തമാകുമോ.. എന്നൊക്കെ സങ്കട മിഴികൾ തുടച്ച‌് എന്നും വിലപിക്കുന്ന അമ്മ നിറകൺ ചിരിയോടെ പറഞ്ഞ വാക്കുകൾ ഒരമ്മയുടെയും മകന്റെയും മാത്രം സന്തോഷ നിമിഷങ്ങളായിരുന്നില്ല. തലസ്ഥാന നഗരഹൃദയത്തിനടുത്ത‌് അമ്പലത്തറ ബണ്ട‌് പുറമ്പോക്കിൽ പതിറ്റാണ്ടുകളായി കഴിയുന്ന 75 കുടുംബങ്ങങ്ങളിലെ അച്ഛനമ്മമാരുടെയും മക്കളുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ സന്തോഷ ദിവസങ്ങൾകൂടിയാണ‌്. മുന്നൂറോളം കുടുംബാംഗങ്ങൾക്ക‌് എന്നും സന്തോഷത്തിന്റെ ദിനങ്ങൾ സമ്മാനിക്കുന്നതിന്റെ ആദ്യപടിയായി അഞ്ചുസെന്റ‌് കിടപ്പാടത്തിന‌് പട്ടയം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ അമ്പലത്തറയിലെ അഞ്ച‌് പ്രദേശങ്ങളിൽ ആഹ്ലാദം അലതല്ലുകയാണ‌്.
അമ്പലത്തറ കല്ലടിമുഖം മിൽമ ബണ്ട‌് റോഡിന്റെ വശങ്ങളിലുള്ള കല്ലടിമുഖം, വരവിള, കരിമ്പുവിള, ചൂരൽതോപ്പ‌്, മുട്ടാറ്റുപറമ്പ‌് പ്രദേശങ്ങളിലുള്ളവർക്കാണ‌് സ്വന്തം കൂരകളിരിക്കുന്ന കൈവശഭൂമിക്ക‌് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചത‌്. പുഴയോരത്ത‌് ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുറമ്പോക്കുഭൂമിയിലെ ഒന്നുമില്ലാത്ത കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാനുള്ള പോരാട്ടം പതിറ്റാണ്ടുകൾ പിന്നിട്ടതാണ‌്. ഭൂമിക്ക‌് പട്ടയം ലഭ്യമായാലേ വീടിന‌് സഹായം ലഭ്യമാകൂ. മക്കൾക്ക‌് വിദ്യാഭ്യാസത്തിന‌് വായ‌്പ ലഭ്യമാകൂ. എല്ലാത്തിനും ഉപരി സുരക്ഷിത ബോധത്തോടെ കിടന്നുറങ്ങാനാകൂ. ഒരിക്കലും അതൊന്നും ഉണ്ടാകില്ലെന്നും വിധിയാണെന്നും കരുതി ഇരിക്കുമ്പോഴാണ‌് പിണറായി സർക്കാർ 75 കുടുംബങ്ങൾക്കും പട്ടയം നൽകാൻ തീരുമാനമെടുത്ത വിവരം ലഭ്യമാകുന്നത‌്. നാല‌് പ്രദേശവാസികൾക്കും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഇപ്പോൾ ഒറ്റ സ്വരമേയുള്ളൂ.
‘ഒപ്പമുണ്ട‌് ഞങ്ങൾക്കൊരു സർക്കാർ; ഞങ്ങൾക്ക‌് സ്വന്തമാക്കി തന്ന മണ്ണിൽ കടപ്പാടിന്റെ കരുത്തിൽ സ്വപ‌്നങ്ങളെല്ലാം ഞങ്ങൾ വിളയിക്കുകതന്നെ ചെയ്യും.
from Kerala || Deshabhimani Online News https://ift.tt/2tTCHNC
via IFTTT
No comments:
Post a Comment