55 ലക്ഷം കൈകളിൽ 5600 രൂപവീതം വിഷുക്കണി; ക്ഷേമപെൻഷൻ വിതരണം തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

55 ലക്ഷം കൈകളിൽ 5600 രൂപവീതം വിഷുക്കണി; ക്ഷേമപെൻഷൻ വിതരണം തുടങ്ങി

വിഷു–- ഈസ‌്റ്റർ ആഘോഷങ്ങൾക്ക‌് മുന്നോടിയായി സംസ്ഥാനത്തെ 55 ലക്ഷത്തിലധികംപേർക്കുള്ള ക്ഷേമപെൻഷൻ വിതരണം തുടങ്ങി. കഴിഞ്ഞ ഡിസംബർ മുതൽ അഞ്ച‌ുമാസത്തെ പെൻഷനായ 5600 രൂപയാണ‌് ഓരോരുത്തർക്കും കിട്ടുക. ഇതിൽ ഏപ്രിൽ മുതൽ  പ്രതിമാസം 1200 രൂപയായി വർധിപ്പിച്ച പെൻഷൻ തുകയും ഉൾപ്പെടും. വൃദ്ധർ, ഭിന്നശേഷിക്കാർ, വിധവകൾ, കർഷകത്തൊഴിലാളികൾ, 50 വയസ‌് കഴിഞ്ഞ അവിവാഹിത സ‌്ത്രീകൾ, അസംഘടിത തൊഴിൽമേഖലയിലെ അവശ തൊഴിലാളികൾ തുടങ്ങി 5,53‌,3555 പേർക്ക‌് 3098.79 കോടിരൂപ ലഭിക്കും. കർഷകത്തൊഴിലാളി പെൻഷൻ –-  477079, വാർധക്യകാല പെൻഷൻ–- 2285764, വികലാംഗ പെൻഷൻ–- 392298, 50 വയസുകഴിഞ്ഞ സ‌്ത്രീകൾക്കുള്ള പെൻഷൻ–-82209, വിധവാ പെൻഷൻ –- 1312849, ക്ഷേമനിധി ബോർഡ‌് പെൻഷൻ –-983356 എന്നിങ്ങനെയാണ‌് അർഹരുടെ എണ്ണം.

ക്ഷേമ പെൻഷൻ ലഭിച്ച തിരുവനന്തപുരം പോങ്ങുംമൂട്ടിലെ ബേബിയമ്മയുടെ സന്തോഷം

2192649 പേർക്ക‌് പ്രാഥമികസഹകരണ സംഘങ്ങൾ വഴി തുക നേരിട്ട‌് ലഭിക്കും.  2353010 പേർക്ക‌് ബാങ്ക‌് അക്കൗണ്ട‌് വഴി.  1351.78 കോടി ബാങ്കുവഴിയും 1278.51 കോടി സഹകരണ സംഘങ്ങൾവഴി നേരിട്ടും വിതരണം ചെയ്യും. 18 തൊഴിൽ വിഭാഗത്തിലായി 983356 പേർക്കാണ‌് ക്ഷേമനിധി ബോർഡ‌് പെൻഷൻ ലഭിക്കുക. 350.36 കോടിയാണ‌് ഇതിനായി അനുവദിച്ചത‌്. യുഡിഎഫിന്റെ അഞ്ചു കൊല്ലംകൊണ്ട് 8888 കോടിയാണ് പെൻഷനായി വിതരണംചെയ്തത്. എൽഡിഎഫ് സർക്കാർ മൂന്നുവർഷത്തിൽ പെൻഷനായി വിതരണം ചെയ്യുന്നത് 17510 കോടി രൂപയാണ്. യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 35,83‌,886 പേരായിരുന്നു ഗുണഭോക്താക്കൾ.

2019 മാർച്ചിൽ സാമൂഹ്യസുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യുന്നത് 454358 പേർക്കാണ്. പെൻഷൻ ഇരട്ടിയാക്കുകയും 961472 പേർക്ക് പുതുതായി സാമൂഹ്യസുരക്ഷാ പെൻഷനുകൾ നൽകുകയും ചെയ്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Fyewed
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages