വിമാനത്താവളം സ്വകാര്യവൽക്കരണം : ഡിവൈഎഫ‌്ഐ പ്രതിഷേധ സായാഹ്നം 4ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

വിമാനത്താവളം സ്വകാര്യവൽക്കരണം : ഡിവൈഎഫ‌്ഐ പ്രതിഷേധ സായാഹ്നം 4ന‌്


തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന‌് എതിരെ ഡിവൈഎഫ‌്ഐ ചൊവ്വാഴ‌്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ‘‘തിരുവനന്തപുരം വിമാനത്താവളം അദാനിക്ക‌് വിൽക്കരുത‌്, ബിജെപിയും ശശി തരൂരും മറുപടി പറയുക’’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ സായാഹ്നം നടത്തുമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം എന്നിവർ പറഞ്ഞു. 

വൈകിട്ട‌് അഞ്ചിന‌് പാളയം രക്തസാക്ഷിമണ്ഡപത്തിലാണ‌് പ്രതിഷേധ സായാഹ്നം. \ഭരണപരിഷ‌്കാര കമീഷൻ അധ്യക്ഷൻ വി എസ‌് അച്യുതാനന്ദൻ ഉദ‌്ഘാടനം ചെയ്യും. ജില്ലയിലെ വീടുകൾ സന്ദർശി്ച്ച‌് ലഘുലേഖകൾ നൽകും.  ബിജെപി സർക്കാരിന്റെ യുവജന വിരുദ്ധ നിലപാടുകൾക്ക‌് എതിരെ ‘മോഡിജി എവിടെ എന്റെ ജോലി’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന ‘സമരത്തെരുവ‌്’ പ്രതിഷേധ പരിപാടിയും ആരംഭിച്ചു.

2000 മേഖലാ കേന്ദ്രങ്ങളിൽ 15 വരെയാണ‌് സമരത്തെരുവ‌്. സാംസ‌്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കാളികളാകും. ട്രഷറർ എസ‌് കെ സജീഷ‌്, ജോയിന്റ‌് സെക്രട്ടറി വി കെ സനോജ‌്, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2Vys0vX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages