30 സ‌്കൂളിന‌് 35 കോടിയുടെ ഭരണാനുമതി; 7 ഹൈസ‌്കൂളിന‌് 3 കോടി വീതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 3, 2019

30 സ‌്കൂളിന‌് 35 കോടിയുടെ ഭരണാനുമതി; 7 ഹൈസ‌്കൂളിന‌് 3 കോടി വീതം


തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ തയ്യാറാക്കിയ മൂന്ന‌് പദ്ധതിയിൽ 30 സ‌്കൂളിന‌് 35 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക‌് ഭരണാനുമതിയായി. എയ‌്ഡഡ‌് സ‌്കൂളുകൾക്കുള്ള ചലഞ്ച‌് ഫണ്ട‌്, ഹൈടെക‌് സ‌്കൂൾ നിർമാണ പദ്ധതി, നവീകരണ പദ്ധതി എന്നീ വിഭാഗങ്ങളിലാണ‌് തുക അനുവദിച്ചത‌്‌.

ചലഞ്ച‌് ഫണ്ട‌ിൽ 17 സ‌്കൂളിന‌് ആറുകോടി

എയ‌്ഡഡ‌് സ‌്കൂളുകൾ നവീകരിക്കുന്നതിന്റെ ഭാഗമായി മാനേജ‌്മെന്റുകൾ നിക്ഷേപിക്കുന്ന തുകയ‌്ക്ക‌ു തുല്യമായി സർക്കാർ തുക നൽകുന്ന പദ്ധതിയിൽ 17 എയ‌്ഡഡ‌് സ‌്കൂളുകൾക്ക‌് ആറുകോടി രൂപ അനുവദിച്ചു. കൊല്ലം കല്ലുവാതുക്കൽ യുപിഎസ‌്–- 25 ലക്ഷം,  ആലപ്പുഴ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി– -35 ലക്ഷം, കോട്ടയം സെന്റ‌് റോക്കീസ‌് യുപി–- 40 ലക്ഷം, കോട്ടയം മൂലേടം എൻഎസ‌്എംസിഎംഎസ‌് എൽപി–- 2.25 ലക്ഷം, കോട്ടയം കുറുമുള്ളൂർ സെന്റ‌് തോമസ‌് യുപി–- 40 ലക്ഷം, കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ‌്ണ വിഎച്ച‌്എസ‌്എസ‌്–- 50 ലക്ഷം, പാലക്കാട‌് ചങ്ങലിരി എയുപി സ‌്കൂൾ–- 40 ലക്ഷം, പാലക്കാട‌് കള്ളമല രാജഗിരി സെന്റ‌് സ്റ്റീഫൻസ‌് എൽപി– -25 ലക്ഷം, തൃശൂർ പരിയാരം സെന്റ‌് ജോർജ‌് ഹയർ സെക്കൻഡറി–- 40 ലക്ഷം, തൃശൂർ മതിലകം സെന്റ‌് ജോസഫ‌് ഹയർ സെക്കൻഡറി–- 54 ലക്ഷം, മലപ്പുറം കറുത്തേടത്ത‌് എഎംഎൽപി–- 25 ലക്ഷം, മലപ്പുറം കൽപ്പകഞ്ചേരി കല്ലിങ്കൽപറമ്പ എംഎസ‌്എം ഹയർ സെക്കൻഡറി–- 50 ലക്ഷം, മലപ്പുറം മങ്കട കൂട്ടിൽ എഎംയുപിഎസ‌്–- 25 ലക്ഷം, കോഴി‌ക്കോട‌് മേമുണ്ട ഹയർ സെക്കൻഡറി –-50 ലക്ഷം, കണ്ണൂർ ശ്രീകണ‌്ഠപുരം മടമ്പം മേരീലാൻഡ‌് ഹൈസ‌്കൂൾ–-25 ലക്ഷം, കണ്ണൂർ പുന്നച്ചേരി സെന്റ‌് മേരീസ‌് എൽപി–- 25 ലക്ഷം എന്നിങ്ങനെയാണ‌് ഈ വിഭാഗത്തിൽ  തുക അനുവദിച്ചത‌്.

ഹൈടെക‌് കെട്ടിടത്തിന‌് ആറ‌് സ‌്കൂളിന‌്  8 കോടി

സർക്കാർ വിദ്യാലയങ്ങളുടെ ഹൈടെക‌് കെട്ടിടനിർമാണ പദ്ധതിയിൽ ആറു സ‌്കൂളുകൾക്കായി എട്ടു കോടി രൂപ അനുവദിച്ചു. കാട്ടാക്കട കണ്ടല ഗവ. ഹൈസ‌്കൂൾ–- മൂന്നുകോടി, കൊല്ലം കമുകുംചേരി ഗവ. യുപി ആൻഡ‌് എൽപി സ‌്കൂൾ–- ഒരു കോടി, തൃശൂർ കുന്നംകുളം കിരലൂർ ഗവ. എൽപി–- ഒരു കോടി,  പ്രളയംമൂടിയ ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ ഗവ. ജെ ബി സ‌്കൂൾ, ചെന്നിത്തല ഹരിജനോദ്ധാരണി എൽപി സ‌്കൂൾ, മുളക്കുഴ ഗവ. എൽപി സ‌്കൂൾ എന്നിവയ‌്ക്ക‌്  ഓരോ കോടിവീതവുമാണ‌് അനുവദിച്ചത‌്.

7 ഹൈസ‌്കൂളിന‌് 3 കോടി വീതം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാംപദ്ധതിയിൽ ഏഴ‌് സ‌്കൂളിന‌് മൂന്ന‌് കോടി രൂപയുടെവീതം പദ്ധതികൾക്ക‌് ഭരണാനുമതിയായി. കമലേശ്വരം ജിഎച്ച‌്എസ‌്എസ‌്, കേരളപുരം ഗവ. ഹൈസ‌്കൂൾ, ചൊവ്വര ഗവ. എച്ച‌്എസ‌്എസ‌്, നാരങ്ങാനം ഗവ. എച്ച‌്എസ‌്, ചിറക്കര ജിവിഎച്ച‌്എസ‌്എസ‌്, പാലക്കാട‌് ജിഎംഎംഎച്ച‌്എസ‌്എസ‌് എന്നിവയ‌്ക്കാണ‌് മൂന്ന‌് കോടിയുടെ പ്രവൃത്തികൾക്ക‌് ഭരണാനുമതിയായത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2NBOObr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages