കേരളത്തിൽ താപനില 3 ഡിഗ്രിവരെ ഉയരും; മുൻകരുതൽ എടുക്കാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 4, 2019

കേരളത്തിൽ താപനില 3 ഡിഗ്രിവരെ ഉയരും; മുൻകരുതൽ എടുക്കാം

തിരുവനന്തപുരം > സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നതിനാൽ സൂര്യാതപ സാധ്യതാ മുന്നറിയിപ്പും സുരക്ഷാ മുന്നറിയിപ്പും ആവർത്തിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച  പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ കേരളത്തില്‍ ചില ഇടങ്ങളില്‍  ഉയര്‍ന്ന താപനില 1.6 മുതല്‍ 3 ഡിഗ്രി വരെ ശരാശരിയില്‍ നിന്നും കൂടുതലായിട്ടുണ്ട്.  വടക്കന്‍ കേരളത്തിലെ ഒരു സ്ഥലത്ത് ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3.7 ഡിഗ്രി കൂടുതല്‍ ആയിരുന്നു. തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച ഉയര്‍ന്ന താപനില കോഴിക്കോട് ജില്ലയില്‍  3.2 ഡിഗ്രിയും, ആലപ്പുഴയില്‍ 1.7 ഡിഗ്രി യും, കൊച്ചി-1.4, പുനലൂർ-1 .3, തിരുവനന്തപുരം സിറ്റി -1 .3 ഡിഗ്രിയിലും  ഉയര്‍ന്ന അളവിലാണ് അനുഭവപെട്ടത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കേരളത്തിലെ അടുത്ത 5 ദിവസത്തെ താപ സൂചിക അവലോകന പ്രകശം മിക്ക ജില്ലകളിലും താപനില ഉയരും. അടുത്ത 48 മണിക്കൂറിൽ നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 3  ഡിഗ്രി  വരെ ചൂട് കൂടുതല്‍ ആയേക്കാം.

‐പൊതുജനങ്ങള്‍ പകൽ 11  മുതല്‍ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
- രോഗങ്ങള്‍ ഉള്ളവര്‍ 11  മുതല്‍ 3 വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
- പരമാവധി ശുദ്ധജലം കുടിക്കുക
- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
- വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
- തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക



from Kerala || Deshabhimani ​Online ​News https://ift.tt/2tQqtW2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages