വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇടക്കാലാശ്വാസം അനുവദിച്ചു. മന്ത്രിമാരായ ഇ പി ജയരാജനും തോമസ് ഐസക്കും നടത്തിയ ചർച്ചയിലാണ് തീരുമാനം. അടിയന്തര ശമ്പളപരിഷ്‌കരണത്തിന് വിധേയമായി കെഎസ്‌ഐഇ, കേരള ഓട്ടോമൊബൈൽസ്, മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, യുഇഐഎൽ, സിൽക്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇടക്കാലാശ്വാസമായി 1500 രൂപയും കെഎസ്ഡിപിയിലെ ജീവനക്കാർക്ക് 2000 രൂപയും നൽകാൻ ഉത്തരവായി.
ഏപ്രിൽ ഒന്നുമുതലാണ് ഇടക്കാലാശ്വാസം ലഭിക്കുക.
റെയിൽവേയിൽനിന്ന‌് കൂടുതൽ ഓർഡർ നേടിയ ഓട്ടോകാസ്റ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ട സാഹചര്യത്തിൽ ശമ്പളപരിഷ്‌കരണത്തിന്റെ അർഹമായ ആനുകൂല്യം എന്ന നിലയിൽ ആകെ ശമ്പളത്തിന്റെ 18 ശതമാനം അഡ്വാൻസായി നൽകാനും തീരുമാനിച്ചു. ഒപ്പം ഓട്ടോകാസ്റ്റിൽനിന്ന‌് പിരിഞ്ഞ തൊഴിലാളികൾക്കുള്ള ഗ്രാറ്റുവിറ്റി ഗഡുക്കളായി പ്രതിമാസം 25,000 രൂപയും ഓഫീസർമാർക്ക് 50,000 രൂപയും കമ്പനിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് നൽകും.
എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും മികവ് പുലർത്തിവരികയാണ്.ഇത‌് മുന്നോട്ടുപോകുന്നതിന് ജീവനക്കാർക്ക് പ്രചോദനം നൽകണം. അതിന് ശമ്പള പരിഷ്‌കരണം പരിഗണിക്കേണ്ടതാണെന്നും യോഗം വിലയിരുത്തി. പിണറായി സർക്കാർ അധികാരത്തിൽ വന്നതുമുതൽ പൊതുമേഖലയുടെ സംരക്ഷണങ്ങൾക്ക് ഊന്നൽ നൽകി.
യുഡിഎഫ‌് സർക്കാരിന്റെ കാലത്ത് നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ ലാഭത്തിലെത്തി. 2017 –18 കാലത്തുമാത്രം 107 കോടി രൂപയുടെ ലാഭമാണ് നേടിയത്.
സ്പിന്നിങ‌് മിൽ തൊഴിലാളികൾക്ക‌് 1000 രൂപ
തിരുവനന്തപുരം > കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ലിമിറ്റഡിനു കീഴിലും ടെക്സ് ഫെഡിനു കീഴിലുമുള്ള സ്പിന്നിങ‌് മില്ലുകളിലെ മുഴുവൻ തൊഴിലാളികൾക്കും ഇടക്കാലാശ്വാസമായി 1000 രൂപകൂടി അനുവദിച്ചു. എൽഡിഎഫ‌് സർക്കാർ 1000 ദിനം പൂർത്തിയാക്കിയപ്പോൾ തൊഴിലാളികൾക്ക് 2600 രൂപ ഇടക്കാലാശ്വാസമായി അനുവദിച്ചു.
മിൽ തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ ചർച്ച നടന്നുവരികയാണ്. രണ്ടര വർഷത്തിനുള്ളിൽ 125 കോടിയോളം രൂപ സർക്കാർ സ്പിന്നിങ‌് മേഖലയ‌്ക്ക് സഹായം നൽകി.
പൊതുമേഖലയിൽ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ 4 സ്പിന്നിങ‌് മില്ലും മറ്റു രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളായ സീതാറാം ടെക്‌സ്‌റ്റൈൽസും ട്രിവാൻഡ്രം സ്പിന്നിങ് മില്ലും സഹകരണമേഖലയിൽ ഏഴ‌് സ്പിന്നിങ് മില്ലുമാണ് പ്രവർത്തിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2ELDfu5
via IFTTT
No comments:
Post a Comment