കൽപ്പറ്റ > വയനാട‌് ജില്ലയിലെ തരിയോട‌് പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ‌് ഭരണത്തിൽ. പൊതുതെരഞ്ഞെടുപ്പിന‌് മുന്നോടിയായി സംസ്ഥാനത്ത‌് രൂപപ്പെടുന്ന കോൺഗ്രസ‌് –-ബിജെപി സഖ്യത്തിന്റെ സൂചനയാണ‌് വ്യാഴാഴ‌്ച നടന്നത‌്.
പ്രസിഡന്റായി കോൺഗ്രസിലെ ഷീജ ആന്റണിയും വൈസ‌്പ്രസിഡന്റായി മുസ്ലിംലീഗിലെ കെ വി സന്തോഷ‌്കുമാറും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ‌് ആറ‌്, എൽഡിഎഫ‌് അഞ്ച‌്, ബിജെപി രണ്ട‌് എന്നിങ്ങനെയാണ‌് കക്ഷി നില. യുഡിഎഫ‌്–-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമായി ജനുവരി 16നാണ‌് പ്രസിഡന്റ‌് റീന സുനിലിനെ യുഡിഎഫും ബിജെപിയും ചേർന്ന‌് അവിശ്വാസത്തിലൂടെ പുറത്താക്കിയത‌്. പിന്നാലെ വൈസ‌് പ്രസിഡന്റ‌് കെ വി ചന്ദ്രശേഖരൻ രാജിവെച്ചു. തുടർന്നാണ‌് തെരഞ്ഞെടുപ്പ‌് നടന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2TCT50v
via IFTTT
No comments:
Post a Comment