അബുദാബി > കൊച്ചി പെട്രോ കെമിക്കൽ കോംപ്ലക്‌സിൽ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപം നടത്തും. അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ ഊർജ്ജ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറുമായി നടത്തിയ ചർച്ചയിലാണ് കേരളത്തിൽ നിക്ഷേപം നടത്താനുള്ള താൽപര്യം അറിയിച്ചത്. ഇതിനായി ജോയിൻറ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായി. മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്‌സിൽ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് ) നിക്ഷേപത്തിന് താൽപ്പര്യം പ്രകടിപ്പിച്ചു.
അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറുമായി നടത്തിയ ചർച്ചയിലാണ് സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിൻറ് ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ധാരണയായി. നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറിന്‍റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുൽത്താൻ ജാബർ പറഞ്ഞു.
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ നിക്ഷേപം നടത്താൻ കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ഇതിനകം ലഭ്യമാണെന്നും അവരോട് പറഞ്ഞു.
ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ, അഡ്നോക് ആക്‌ടിങ് സിഇഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2Ic0m6d
via IFTTT
No comments:
Post a Comment