പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താനും ഇതരസംസ്ഥാനക്കാര്‍; പ്രതിഫലം മധുരം മാത്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താനും ഇതരസംസ്ഥാനക്കാര്‍; പ്രതിഫലം മധുരം മാത്രം

പാലാ > നിര്‍മാണ മേഖലയിലും പറമ്പില്‍ പണിക്കും ഹോട്ടല്‍ പണിക്കും മാത്രമല്ല നാട്ടിലെ വലിയ കെടിടങ്ങളിലും പാലങ്ങളിലും കൂടുകൂട്ടിയ അപകടകാരികളായ പെരുന്തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യാനും ഇതര സംസ്ഥാന തൊഴിലാളികള്‍ രംഗത്ത്.  തേനീച്ചകളെ തുരത്തുന്നതിന് പ്രതിഫലമായി കൂറ്റന്‍ റാകലുകളിലെ തേന്‍ ഇവര്‍ക്ക് സ്വന്തം.

ബംഗളൂരു സ്വദേശികളായ വികാസ്, ആകാശ്, സഞ്ജയ് എന്നിവര്‍ ഉള്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളി സംഘമാണ് 'റിമൂവല്‍ ഓഫ് ഹണീബീ' ഓപ്പറേഷനുമായി രംഗത്ത് എത്തിയത്. നാട്ടുകാര്‍ ഭയപ്പാടോടെ അകലം പാലിക്കുന്ന പെരുന്തേനീച്ച കൂടുകള്‍ നീക്കംചെയ്‌ത സംഘം റാകലുകളില്‍നിന്ന് ശേഖരിച്ച 15 ലിറ്ററോളം തേന്‍ പാലാ പള്ളി പരിസരത്ത് വിറ്റ് അധ്വാനത്തിനുള്ള പ്രതിഫലവും കണ്ടെത്തി. തേനീച്ചക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ യുവാക്കള്‍ നടത്തിയ അഭ്യാസം കാഴ്ചക്കാരെ ഉദ്വേഗത്തിലാക്കി.

പച്ചമരുന്നുകള്‍ ചേര്‍ത്ത കാട്ടുപള്ള പള്ളിയുടെ ചുവട്ടില്‍ നാല് വശങ്ങളിലും കൂട്ടിയിട്ട് പുകച്ചശേഷമാണ് ഇവര്‍ മുകളിലേക്ക് കയറിയത്. പുക മുകളിലേക്ക് എത്തിയതോടെ തേനീച്ചകള്‍ കൂട്ടത്തോടെ പറന്നകന്നു. അഞ്ച് മണിക്കൂറോളം പണിപ്പെട്ടാണ് പെരുംതേനീച്ചയുടെ കൂടുകള്‍ റാകലോടെ താഴെയെത്തിച്ചത്.

അമ്പത് മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്ന കുരിശുപള്ളിയുടെ നാല് വശങ്ങളിലുമുള്ള ക്ലോക്കുകള്‍ക്ക് സമീപവും ഷെയ്ഡുകളിലുമാണ് പെരുംതേനീച്ചകള്‍ കൂടുകൂട്ടിയിരുന്നത്. പതിറ്റാണ്ടുകളായി ഇവ കൂടുകൂട്ടുന്നുണ്ടെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ല. രണ്ട് വര്‍ഷംമുമ്പ് തിരുനാളിനോടനുബന്ധിച്ച് തുരത്തിയ പെരുന്തേനീച്ചകള്‍ ആഴ്ചകള്‍ക്കകം വീണ്ടും സജ്ജീവമാവുകയായിരുന്നു.

പാലാ കുരിശുപള്ളിയുടെ വശങ്ങളില്‍ കൂടുകൂട്ടിയ കൂറ്റന്‍ പെരുന്തേനീച്ച കൂട് റാകലോടെ നീക്കംചെയ്‌ത ഇവര്‍ പ്രതിഫലമായി ചോദിച്ചത് റാകലിലെ തേന്‍ മാത്രം.  കുരിശുപള്ളിയുടെ മുകളില്‍ കാലുകുത്താന്‍പോലും ഇടമില്ലാത്ത ചെങ്കുത്തായ വശങ്ങളില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടത്തെ ഉയരത്തില്‍ വടംകെട്ടി ഇറങ്ങി സാഹസികമായാണ് സംഘം നീക്കം ചെയ്തത്. താഴെയെത്തിയ സംഘം റാകലുകളില്‍ നിറഞ്ഞ ലിറ്റര്‍ കണക്കിന് തേന്‍ കുപ്പികളിലേക്ക് ശേഖരിച്ചു.

ഇവരുടെ സാഹസികമായ അധ്വാനത്തിനുള്ള പ്രതിഫലമായി തേന്‍ കൊണ്ടുപോകാന്‍ പള്ളി അധികൃതര്‍ അനുവാദം നല്‍കി.  കുപ്പികളില്‍ നിറച്ച തേന്‍ വില്‍പ്പന നടത്തി ശേഖരിച്ച തുകയുമായി മടങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് തങ്ങളുടെ വിസിറ്റിംഗ് കാര്‍ഡുകള്‍ നല്‍കാനും സംഘം മറന്നില്ല.

പെരുന്തേനീച്ചക്കൂട് ഒഴിപ്പിക്കാന്‍ വനംവകുപ്പിന്റെ സഹായംതേടും

c > ജനറല്‍ ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ കൂടുകൂട്ടിയ പെരുന്തേനീച്ചകളെ ഒഴിപ്പിക്കാന്‍ വനംവകുപ്പിന്റെ സഹായം തേടുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയവരും രോഗികളുടെ കൂട്ടിരിപ്പുകാരും ഉള്‍പ്പെടെ പത്തോളംപേര്‍ക്ക്  തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കുപറ്റിയിരുന്നു.

കെട്ടിടനിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. ശേഷിക്കുന്ന തേനീച്ചക്കൂടുകള്‍ നീക്കം ചെയ്യാനാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വനംവകുപ്പിന്റെ സഹായംതേടിയത്. 



from Kerala || Deshabhimani ​Online ​News http://bit.ly/2TPaQJW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages