പി കെ കുഞ്ഞനന്തന്റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

പി കെ കുഞ്ഞനന്തന്റെ ആവശ്യം പരി​ഗണിക്കാമെന്ന് ​ഹൈക്കോടതി


​ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സിപിഐ എം പാനൂർ ഏരിയ കമ്മിറ്റി അം​ഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാം​ഗങ്ങളെ കൂടെനിർത്താൻ അനുമതി നൽകുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി.

ഇതിൽ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരി​ഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി.  ചികിത്സ വേണ്ടതിനാൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തൻ നൽകിയ അപേക്ഷയാണ് ഡിവിഷൻ ബെഞ്ച് പരി​ഗണിക്കുന്നത്.  ടി പി ചന്ദ്രശേഖരൻ വധക്കേസിലെ സ്പെഷ്യൽ പബ്ലിക‌് പ്രോസിക്യൂട്ടറും കാസർകോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ സി ശ്രീധരൻ അപേക്ഷയെ എതിർത്തു. കുഞ്ഞനന്തന് പരോൾ ലഭിക്കുന്നുണ്ടെന്നും പാർടി പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നു കോടതി ചോദിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഉത്തരവിറക്കാനാവില്ലെന്നും കോടതി പറഞ്ഞു.കോടതിയിൽ മുൻവിധി സൃഷ്ടിക്കാനാണ് സ്പെഷ്യൽ പബ്ലിക‌് പ്രോസിക്യൂട്ടർ ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞനന്തനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള വാദിച്ചു. തടവുകാരൻ ഒരുവർഷം 60 ദിവസം പരോളിന് അർഹനാണ്. അടിയന്തര സാഹചര്യങ്ങളുണ്ടെങ്കിൽ 90 ദിവസം വരെയാവാം. കുഞ്ഞനന്തന് 2015ൽ 55 ദിവസവും 2016ൽ 60 ദിവസവും 2017ൽ 45 ദിവസവും 2018ൽ 45 ദിവസവും മാത്രമാണ് പരോൾ നൽകിയത്. എന്നിട്ടും അനധികൃതമായി പരോൾ നൽകുന്നു എന്നു പ്രചരിപ്പിക്കുകയാണ്. ഈ നാലുവർഷത്തിൽ മാത്രം 35 ദിവസമാണ് നഷ്ടപ്പെട്ടത്.

പി കെ കുഞ്ഞനന്തൻ പാർടി അം​ഗമാണ്. അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ വാക്കാലുള്ളത് മാത്രമാണ്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കരുതെന്നും ബി രാമൻപിള്ള വാദിച്ചു. തുടർന്ന് കുഞ്ഞനന്തന് ചികിത്സയ‌്ക്കായി എത്ര ദിവസം വേണ്ടിവരുമെന്ന് കോടതി ചോദിച്ചു. മൂന്നുമാസം ആന്റിബയോട്ടിക‌് കഴിച്ച് അണുബാധ ഇല്ലാതാക്കിയശേഷം നട്ടെല്ലിനു ശസ്ത്രക്രിയ നടത്തണമെന്നാണ് വൈദ്യോപദേശം ലഭിച്ചതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ഇക്കാലയളവിൽ സഹായത്തിനായി കുടുംബത്തെ നിർത്തുന്നത് പരി​ഗണിക്കാമെന്ന‌് കോടതി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2TLH2O8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages