'വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സിപിഐ എമ്മിന് മാത്രം'; ആലപ്പുഴയില്‍ ഇരുപത് കോണ്‍ഗ്രസ്-ബിജെപി-ലീഗ് കുടുംബങ്ങള്‍ ഇനി ചെങ്കൊടിക്കൊപ്പം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

'വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സിപിഐ എമ്മിന് മാത്രം'; ആലപ്പുഴയില്‍ ഇരുപത് കോണ്‍ഗ്രസ്-ബിജെപി-ലീഗ് കുടുംബങ്ങള്‍ ഇനി ചെങ്കൊടിക്കൊപ്പം

ചാരുംമൂട് > ആലപ്പുഴ വള്ളികുന്നത്ത് വിവിധ രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് സ്വീകരണം നല്‍കി. കോണ്‍ഗ്രസ്, ബിജെപി, പിഡിപി, മുസ്ലിംലീഗ് എന്നീ പാര്‍ടികളില്‍നിന്ന് രാജിവച്ച 20 കുടുംബങ്ങളിലെ 62 പേരാണ് സിപിഐ  എമ്മിനൊപ്പം ചേര്‍ന്നത്. കുടുംബത്തില്‍നിന്ന് ഒരു പ്രതിനിധി സ്വീകരണം ഏറ്റുവാങ്ങി.

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ സിപിഐ എമ്മിന് മാത്രമേ കഴിയൂ എന്നതിനാലാണ് സ്വീകരണമേറ്റുവാങ്ങിയവര്‍ പറഞ്ഞു. സിപിഐ  എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  കെ സോമപ്രസാദ് എംപി,  സി എസ് സുജാത, ജില്ലാ കമ്മിറ്റി അംഗം ആര്‍ രാജേഷ് എംഎല്‍എ എന്നിവര്‍ പാര്‍ടിയില്‍ എത്തിയവരെ ഹാരമണിയിച്ചു.

വള്ളികുന്നം മലമേല്‍ ചന്തയില്‍ നടന്ന യോഗം  കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്തു. വി കെ അജിത്ത് അധ്യക്ഷനായി.  സി എസ് സുജാത, എം എ അലിയാര്‍, ആര്‍ രാജേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി കെ രാജു സ്വാഗതം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2TXGZz9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages