പാലക്കാട് > അമ്മയില്‍നിന്ന് പകുത്ത് കിട്ടിയ കരളുമായി വീണ്ടും ജീവിതത്തിലേക്കെത്തുമ്പോള്‍ മഹേഷ് നന്ദി പറയുന്നത് സര്‍ക്കാരിന്. പാലക്കാട് കോങ്ങാട് പാറശേരി പാറക്കല്‍ വീട്ടില്‍ മണികണ്ണന്‍--ഗീത ദമ്പതികളുടെ മകന്‍ മഹേഷിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് താങ്ങായത് എല്‍ഡിഎഫ് സര്‍ക്കാര്‍. കെപിആര്‍പി സ്‌കൂളില്‍ പത്താം ക്ലാസുകാരനായ മഹേഷിന്റെ കരള്‍ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കൂലി പണിക്കാരായ മാതാപിതാക്കള്‍ നിസ്സഹായരായിരുന്നു. ഉടന്‍ കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ കരള്‍ നല്‍കാന്‍ അമ്മ തയ്യാറായി.
എന്നാല്‍ ശസ്‌ത്രക്രിയക്ക് വേണ്ട 25 ലക്ഷം കണ്ടെത്താന്‍ കുടുംബത്തിന് വഴികളില്ലായിരുന്നു. എന്നാല്‍ കോങ്ങാട്ടെ നാട്ടുകാര്‍ താങ്ങായി. വി യു സെയ്താലി ചെയര്‍മാനായും പി കൃഷ്ണന്‍കുട്ടി കണ്‍വീനറായും സഹായ കമ്മിറ്റിയുണ്ടാക്കി. വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചു. എറണാകുളം മെഡിസിറ്റി 15 ലക്ഷം രൂപയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി. മറ്റുചെലവുകളടക്കം എന്നാലും 22 ലക്ഷത്തിലധികം വേണം.
തുടര്‍ന്ന് കോങ്ങാട്ടെ സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി അജിത്തുമായി ആലോചിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയെ സമീപിച്ചു. കുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയ മന്ത്രി അടുത്ത ദിവസം തന്നെ ശസ്ത്രക്രിയക്ക് ആവശ്യമായ 15 ലക്ഷം രൂപ അനുവദിച്ചു. ഡിസംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഹേഷിന് കഴിഞ്ഞ ജനുവരിയില്‍ ശസ്ത്രക്രിയ നടത്തി. പിന്നൊരു മാസം കൂടി ആശുപത്രിയിയില്‍. 17ന് ആരോഗ്യവാനായി മഹേഷ് വീട്ടില്‍ തിരിച്ചെത്തി.
വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സര്‍ക്കാരിനും കോങ്ങാട്ടുകാര്‍ക്കും നന്ദി പറയുകയാണ് മഹേഷ്. അസുഖം കാരണം എസ്എസ്എല്‍സി പരീക്ഷ മുടങ്ങിയെന്ന നിരാശ മാത്രമേ മഹേഷിനുള്ളൂ. അടുത്ത തവണ ആ പരീക്ഷയും താന്‍ വിജയിക്കുമെന്ന് മഹേഷ് പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/2BKiIp7
via IFTTT
No comments:
Post a Comment