സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ‌് ഫലം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ‌് ഫലം: കോടിയേരി

തിരുവനന്തപുരം> തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് പലരും നടത്തിയ സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ‌് അധികാരത്തിൽ വന്നതിന‌് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന‌് നേട്ടങ്ങളാണ‌് ഉണ്ടായിട്ടുള്ളത‌്. ചെങ്ങന്നൂരിൽ ചരിത്രം സൃഷ്ടിച്ച തെരഞ്ഞെടുപ്പ‌് ഫലവും നമ്മൾ കണ്ടതാണെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.

എൽഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ടുകളാണ‌് നിയമസഭാ തെരഞ്ഞെടുപ്പിൽ വർധിച്ചത‌്.എല്ലാ ഘട്ടങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികൾ മേൽകൈ നേടുകയാണ‌് ചെയ്തത‌്. കോളേജുകളിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളാണ് മുന്നിട്ട് നില്കുന്നത്. കേരളത്തിലെ എല്ലാ സർവ്വകലാശാലകളും ഇടതുപക്ഷ വിദ്യാർഥി സംഘടന നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ‌് ഭരിക്കുന്നത‌്. വിദ്യാർഥികൾ ഇടതുപക്ഷത്തോടൊപ്പമാണ് എന്നതാണ‌് ഈ മാറ്റം ചൂണ്ടികാണിക്കുന്നത‌്.

ഫെബ്രുവരി ഇരുപതാം തിയതി സർക്കാർ ആയിരം ദിവസം  പിന്നിടുകയാണ്. ഇലക്ഷൻ കാലത്തെ വാഗ്‌ദാനങ്ങൾ എത്രമാത്രം നടപ്പാക്കിയെന്ന് കൃത്യമായി പരിശോധിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്. അതിനായി പ്രോഗ്രസ്സ് റിപോർട്ട‌് തയ്യാറാക്കിയാണ് സർക്കാർ ആയിരം ദിവസം ആഘോഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. കോർപ്പറേറ്റുകൾക്ക് ഗുണമുള്ള ബജറ്റ് കേന്ദ്രസർക്കാർ തയ്യാറാക്കിയപ്പോൾ അടിസ്ഥാന സൗകര്യ വികാസനമാണ് കേരളത്തിലെ ബജറ്റ‌് ലക്ഷ്യം വെച്ചത‌്.

രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ സർക്കാരിന് സാധിക്കുന്നുണ്ട്. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും. നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കുറക്കാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇടപ്പെട്ടിട്ടുണ്ട‌്. അത്തരത്തിൽ എല്ലാ മേഖലകളിലും മുന്നേറ്റം ഉണ്ടാക്കുകയാണ് സർക്കാർ. അതിനു കിട്ടിയ അംഗീകാരമാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

സർക്കാരിന്റെ എല്ലാ മേഖലകളിലുമുള്ള നേട്ടങ്ങളും ദേശീയ തലത്തിലുള്ള ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നു കാണിക്കാനാണ് എൽഡി‌എഫ‌് ജാഥാ സംഘടിപ്പിക്കുന്നത‌്. ജാഥ വിജയിപ്പിക്കുന്നതിന‌് എല്ലാ ജനാധിപത്യ വിശ്യാസികളും മുന്നിട്ടിറങ്ങണമെന്നും കോടിയേരി പറഞ്ഞു. വടക്കന്‍,തെക്കന്‍ മേഖലാ ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2IizMrS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages