യാഥാർഥ്യമാകുന്നത‌് സ്വപ‌്നപദ്ധതികൾ: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

യാഥാർഥ്യമാകുന്നത‌് സ്വപ‌്നപദ്ധതികൾ: മുഖ്യമന്ത്രി


പ്രത്യേക ലേഖകൻ
കേരളത്തിന‌് സ്വപ‌്നം കാണാൻപോലും കഴിയാത്ത വികസന പദ്ധതികളാണ‌് ഇന്ന‌് യാഥാർഥ്യമാകുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർവതലസ‌്പർശിയായ വികസനമാണ‌് ലക്ഷ്യം. അതിന‌് കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികളുടെ ഐക്യം ഒന്നിപ്പിച്ചാണ‌് സർക്കാർ മുന്നേറുന്നത‌്. എന്നാൽ ഇതിനെ തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നത‌് നാം കാണാതെപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ 1000 ദിനാഘോഷ പരിപാടികൾ കോഴിക്കോട‌് കടപ്പുറത്ത‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു ചിലർ പ്രസംഗിച്ചുനടന്നിരുന്നത‌്‌. പൊതുവെ നിരാശയും ബാധിച്ചിരുന്നു. അതു മാറി ചിലതൊക്കെ നടക്കും എന്നിടത്തേക്ക‌് കാര്യങ്ങൾ എത്തി. ഗെയിൽ പൈപ്പ‌് ലൈൻ, ദേശീയപാത വികസനം, 600 കിലോമീറ്റർ ജലപാത, ഈ ജലപാതക്കിടയിൽ 25 കി. മീറ്റർ ഇടവിട്ട‌് ടൂറിസ‌്റ്റ‌് കേന്ദ്രങ്ങൾ, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയെല്ലാം യാഥാർഥ്യമാകാൻ പോകുന്നു.

കണ്ണൂർ വിമാനത്താവളം പ്രവർത്തനക്ഷമമായി. ശബരിമലയിൽ ഒരു വിമാനത്താവളത്തിന്റെകൂടി പണിപ്പുരയിലാണ‌് സർക്കാർ. നശിച്ചുപോയ നദികളും കുളങ്ങളും കിണറുകളും തോടുകളും ജനകീയ പിന്തുണയോടെ ഈനാട‌് വീണ്ടെടുത്തു. വിഷംനിറച്ച പച്ചക്കറികൾക്ക‌ുപകരം നല്ല പച്ചക്കറികൾ ഇവിടെ നട്ടുവളർത്താൻ തുടങ്ങി. തരിശിട്ട വയലുകളിൽ നെല്ല‌് വിളയിക്കുന്നു. മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ ഇല്ലാതാക്കാൻ പദ്ധതികളായി. 

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുക വഴി 3,41,000 കുട്ടികളാണ‌്  സ‌്കൂളുകളിലേക്ക‌് പുതുതായി കടന്നുവന്നത‌്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ‌് വരെ നവീകരിച്ചു. 1,03,000 പേർക്ക‌് പുതുതായി പട്ടയം നൽകി. നിസാൻ അടക്കം വൻകിട കമ്പനികൾ കേരളത്തിലേക്ക‌് വരുന്നു. എന്നാൽ അവിടെയും ചില വഴിമുടക്കികളുണ്ട‌്. ഇവർക്കുമുമ്പിൽ സർക്കാർ മുട്ടുമടക്കില്ല.

പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ വിദേശ രാജ്യങ്ങൾ തയാറായപ്പോൾ അതിന‌് തടസ്സം നിൽക്കാനാണ‌് കേന്ദ്ര സർക്കാർ തയാറായത‌്. ദുബായിലെയും യുഎഇയിലെയും ഹൃദയത്തിലാണ‌് കേരളത്തിന്റെ സ്ഥാനം. അവിടെ പോയപ്പോൾ ഭരണാധികാരികളിൽനിന്ന‌്  എനിക്കത‌് നേരിട്ട‌് അനുഭവപ്പെട്ടു. അത്തരം രാജ്യങ്ങളുടെ പിന്തുണയാണ‌് കേന്ദ്രം തട്ടിക്കളഞ്ഞതെന്നും  മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2ty3wHg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages