5 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ച്‌; 52 ലക്ഷംപേർക്ക‌് അടുത്തമാസം 5600 രൂപ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

5 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ച്‌; 52 ലക്ഷംപേർക്ക‌് അടുത്തമാസം 5600 രൂപ


തിരുവനന്തപുരം 
സംസ്ഥാനത്തെ 52 ലക്ഷത്തോളം പേർക്ക‌് അഞ്ചുമാസത്തെ  പെൻഷൻ അടുത്തമാസം. വൃദ്ധർ, ഭിന്നശേഷിക്കാർ, വിധവകൾ, കർഷകത്തൊഴിലാളികൾ, 50 വയസ്സ‌് കഴിഞ്ഞ അവിവാഹിതകൾ, വിവിധ  അസംഘടിത തൊഴിൽമേഖലയിലെ അവശ തൊഴിലാളികൾ തുടങ്ങി 51,71312 പേർക്ക‌് 2974.13 കോടിരൂപ വിതരണം ചെയ്യും. ഡിസംബർമുതൽ അഞ്ചുമാസത്തെ പെൻഷനായ 5600 രൂപയാണ‌് ഓരോരുത്തർക്കും ലഭിക്കുക. ഇത്തവണ ബജറ്റിലൂടെ വർധിപ്പിച്ച പെൻഷനും  ഏപ്രിലിലെ പെൻഷൻ 1200 രൂപ മുൻകൂറായും ഇതിനൊപ്പമുണ്ട‌്.

45,20826 പേർക്ക‌് 2630.28 കോടി രൂപയാണ‌്  സാമൂഹ്യസുരക്ഷാ പെൻഷൻ. മാർച്ച‌് 25 മുതൽ വിതരണം തുടങ്ങും. 21,82172 പേർക്ക‌് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നേരിട്ടും 23,38654 പേർക്ക‌് ബാങ്ക‌് അക്കൗണ്ട‌ുവഴിയും പെൻഷൻ ലഭിക്കും. 1351.78 കോടിരൂപ ബാങ്കുവഴിയും 1278.51 കോടിരൂപ സഹകരണ സംഘങ്ങൾവഴി നേരിട്ടും വിതരണം ചെയ്യും. 18 തൊഴിൽ വിഭാഗത്തിലായി 6,50486 പേർക്കാണ‌് ക്ഷേമനിധി ബോർഡ‌് പെൻഷൻ ലഭിക്കുക. ഇവർക്ക‌് ഏപ്രിൽ ആദ്യവാരം തുക വിതരണം ചെയ്യും. 10 ദിവസത്തിനകം എല്ലാവർക്കും പെൻഷനെത്തിക്കണമെന്ന‌് നിർദേശിച്ചിട്ടുണ്ട‌്. 343.85 കോടിരൂപയാണ‌് ഇതിന‌് അനുവദിച്ചത‌്.

സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണത്തിന‌് ഓരോ ഗുണഭോക്താവിനും തുക എത്തിക്കാൻ, സംഘത്തിന‌് 50 രൂപവീതം പ്രതിഫലമുണ്ട‌്. കഴിഞ്ഞ ആഗസ‌്ത‌് മുതൽ നവംബർ വരെയുള്ള പെൻഷൻ വിതരണം ചെയ‌്തതിലെ പ്രതിഫലമായ 9.77 കോടിരൂപയും അനുവദിച്ചു.

നിലവിൽ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെൻഷനോ ക്ഷേമനിധി ബോർഡ‌് പെൻഷനോ ലഭിക്കുന്ന ഭിന്നശേഷിക്കാർക്ക‌് വികലാംഗ പെൻഷൻ 600 രൂപനിരക്കിലും ലഭിക്കാൻ അർഹതയുണ്ട‌്. ഇതിനുള്ള സർക്കാർ ഉത്തരവായി. വികലാംഗ പെൻഷൻ ലഭിക്കുന്നവർക്ക‌് 600 രൂപ നിരക്കിൽ സാമൂഹ്യസുരക്ഷ, ക്ഷേമനിധി ബോർഡ‌് പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്നുകാട്ടി നേരത്തെ ഉത്തരവിറക്കിയിരുന്നു.

 

പ്രതിവർഷം 14,400 രൂപ
സാധാരണക്കാർക്ക്‌ ഏറെ ആശ്വാസമായ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ബോർഡ‌് പെൻഷനുകൾ വിതരണം ചെയ്യുന്നതിൽ വിട്ടുവീഴ‌്ചയില്ലാതെ സംസ്ഥാന സർക്കാർ.  ബജറ്റിൽ രണ്ടുതവണയായി തുക വർധിപ്പതോടെ  പ്രതിമാസം 1200 രൂപയാണ്‌ ഓരോരുത്തർക്കും ലഭിക്കുന്നത്‌. ഇതിലൂടെ ഒരുവർഷം 14,400 രൂപ കിട്ടും. ഈ സ്ഥാനത്താണ‌്, തെരഞ്ഞെടുപ്പ‌് അടുത്തപ്പോൾ വർഷം 6000 രൂപ നൽകും എന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ വരുന്നത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2GS4Psh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages