തിരുവനന്തപുരം > തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കോർപറേറ്റുകൾക്കോ സ്വകാര്യ വ്യക്തികൾക്കോ കൈമാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തങ്ങൾ കോർപറേറ്റുകളാണെന്ന‌് കരുതി എല്ലാം വെട്ടിപ്പിടിക്കാമെന്നുള്ള ഹുങ്കോടെ വന്നാൽ അൽപ്പം വിഷമിക്കേണ്ടിവരും. ഒന്നുകിൽ എയർപോർട്ട് അതോറിറ്റിതന്നെ നടത്തുകയോ അല്ലെങ്കിൽ സംസ്ഥാനത്തെ ഏൽപ്പിക്കുകയോ വേണം. സ്വകാര്യവൽക്കരണത്തിനുപിന്നിൽ കോർപറേറ്റ് കമ്പനികളുടെ താൽപ്പര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യവൽക്കരണത്തിനെതിരെയുള്ള എൽഡിഎഫ‌് കൺവൻഷൻ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത‌് പ്രമുഖ വിമാനത്താവളമാണ‌് തിരുവനന്തപുരം. കാര്യക്ഷമവുമായി പ്രവർത്തിക്കുന്ന ലാഭത്തിലുള്ള വിമാനത്താവളമാണിത‌്. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നൽകിയത‌് സംസ്ഥാന സർക്കാരാണ‌്. കേന്ദ്ര സർക്കാരിന്റെ അവഗണനയ‌്ക്കിടയിലും വിമാനത്താവളം മികവുകാട്ടി. വിമാനത്താവള വികസനത്തിനായി കുറച്ചുഭൂമികൂടി ഏറ്റെടുത്ത‌് നൽകേണ്ടിവരും. ഇതിനുള്ള നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ‌് സ്വകാര്യവൽക്കരണത്തിനായി കേന്ദ്രം തീരുമാനമെടുത്തത‌്. ഇതിനെതിരെ ശക്തമായ നിലപാടാണ‌് എൽഡിഎഫ‌് സർക്കാർ സ്വീകരിച്ചിരിക്കുന്നത‌്. എന്നാൽ, കേന്ദ്രം നിലപാട‌് തിരുത്താൻ തയ്യാറായിട്ടില്ല. ബിഡിൽ സംസ്ഥാന സർക്കാരിന‌് കൂടുതൽ പരിഗണന ലഭിക്കണമെന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു.
കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിലൂടെ സംസ്ഥാന സർക്കാർ മികവ‌് തെളിയിച്ചിട്ടുണ്ട‌്. ഇതുകൊണ്ടുതന്നെ വിമാനത്താവളം സർക്കാരിന‌് ഏറ്റെടുത്തുനടത്താൻ ഒരുബുദ്ധിമുട്ടുമില്ല. എയർപോർട്ട‌് അതോറിറ്റി നടത്തിയില്ലെങ്കിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തുനടത്തും. ഈകാര്യത്തിൽ ജനങ്ങൾ സംസ്ഥാന സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.
from Kerala || Deshabhimani Online News http://bit.ly/2BILw1n
via IFTTT
No comments:
Post a Comment