എ എൻ ഷംസീറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

എ എൻ ഷംസീറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

തലശ്ശേരി > എ എൻ ഷംസീർ എംഎൽഎയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുന്നോൽ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തിൽ ആർ സതീഷ്നെയാണ് തലശ്ശേരി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്‌തത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തലായി കടപ്പുറത്ത്‌വെച്ച് വെള്ളിയാഴ്‌ച പുലർച്ചെയാണ് അറസ്റ്റ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളിൽ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായി ജനുവരി നാലിന് രാത്രിയാണ് ബോംബേറ് നടന്നത്.

പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോൺ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു. ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്‌പിയുടെ ക്രൈം സ്വകാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. ന്യൂ മാഹി പൊലീസാണ് കേസന്വേഷിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2tcURtp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages