ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ നോയ്ഡയിലും ലക്‌നൗവിലും പാര്‍ട്ടി ചിഹ്നമായ ആനയുടേയും തന്റെയും പ്രതിമ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ച മായാവതിക്കെതിരെ സുപ്രീംകോടതി . പൊതുപണം ഇതിനായി ഉപയോഗിച്ചെന്ന് പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും പണം തിരിച്ചടക്കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു.
നോയ്ഡ, ലക്‌നൗ തുടങ്ങിയ നഗരങ്ങളിലാണ് മായാവതി സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയുടേയും പ്രതിമ സ്ഥാപിച്ചത്. സ്വന്തം രാഷ്ട്രീയ ഉന്നമനത്തിനായി പൊതുപണം ദുരുപയോഗിച്ചെന്നാരോപിച്ച് ഒരു അഭിഭാഷകനാണ് മായാവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
2007-2012 കാലയളവില്‍ മായാവതി മുഖ്യമന്ത്രിയായിരിക്കെ ബിഎസ്പി സ്ഥാപകനായ കാന്‍ഷി റാം പാര്‍ട്ടി ചിഹ്നം ആന എന്നിങ്ങനെ പ്രതിമകളാണ് സര്‍ക്കാര്‍ ചെലവില്‍ നിര്‍മിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജ. ദീപക് ഗുപ്ത, ജ.സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ ഏപ്രില്‍ 2 ന് അവസാന വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച്,വ്യക്തമാക്കി. 2600 കോടി ചെലവിട്ടാണ് മായാവതി സ്മാരകങ്ങളും പ്രതിമകളും
നിര്‍മിച്ചത്
from Kerala || Deshabhimani Online News http://bit.ly/2t8oigm
via IFTTT
No comments:
Post a Comment