നവകേരളത്തിനായി ഒരുമയോടെ എൽഡിഎഫ‌് കേരള സംരക്ഷണയാത്ര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

നവകേരളത്തിനായി ഒരുമയോടെ എൽഡിഎഫ‌് കേരള സംരക്ഷണയാത്ര

കോട്ടയം/മലപ്പുറം> നവകേരള നിർമിതിക്ക‌് ഒത്തുചേർന്ന‌് പ്രവർത്തിക്കാമെന്ന വാഗ‌്ദാനവുമായി സർക്കാരിന‌് പിന്തുണയർപ്പിച്ച‌് എത്തുന്ന പതിനായിരങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങി എൽഡിഎഫ‌് കേരള സംരക്ഷണയാത്ര  പര്യടനം തുടരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻമേഖലായാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇടുക്കി ജില്ലയിൽ പ്രവേശിച്ചു.

തിങ്കളാഴ‌്ച ചങ്ങനാശേരി മണ്ഡലത്തിലെ പെരുന്നയിലായിരുന്നു ആദ്യ സ്വീകരണം.  ഉത്സവതുല്യമായ സ്വീകരണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പിന്നീട‌് പത്തനംതിട്ട ലോക‌്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി പൊൻകുന്നത്ത‌് വൻസ്വീകരണം. മുണ്ടക്കയത്തെ സ്വീകരണത്തിനുശേഷം  ഇടുക്കി ജില്ലയിലെ പീരുമേട‌് വണ്ടിപ്പെരിയാറിൽ.  ചൊവ്വാഴ‌്ച  നെടുങ്കണ്ടം, ചെറുതോണി, അടിമാലികേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം തൊടുപുഴയിൽ സമാപിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ യാത്ര തിരൂർ, എടപ്പാൾ, വളാഞ്ചേരി കേന്ദ്രങ്ങളിലെ ഉജ്വല സ്വീകരണത്തിനുശേഷം മലപ്പുറത്തെത്തുമ്പോൾ പതിനായിരങ്ങൾ വരവേൽക്കാനെത്തി.  മുസ്ലിംലീഗ‌് എംപിമാരുടെ പാർലമെന്റിലെ മോശംപ്രകടനത്തോടും വികസനവിരുദ്ധതക്കും എതിരായുള്ള മുദ്രാവാക്യങ്ങൾ സ്വീകരണകേന്ദ്രങ്ങളിൽ മുഴങ്ങി.

എടപ്പാളിലെ സ്വീകരണകേന്ദ്രത്തിൽ പൊന്നാനി, തവനൂർ മണ്ഡലങ്ങളിലുള്ളവരും മലപ്പുറത്തെ സ്വീകരണകേന്ദ്രത്തിൽ മങ്കട, മലപ്പുറം, മഞ്ചേരി മണ്ഡലങ്ങളിലുള്ളവരും പങ്കെടുത്തു. ചൊവ്വാഴ‌്ച രാവിലെ അരീക്കോട്ട് ആരംഭിച്ച‌് പകൽ മൂന്നിന‌് നിലമ്പൂർ, നാലിന‌് വണ്ടൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട‌് അഞ്ചിന‌് പെരിന്തൽമണ്ണ കോടതിപ്പടിയിൽ സമാപിക്കും.
 



from Kerala || Deshabhimani ​Online ​News https://ift.tt/2NsVTLj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages