വെറും വാക്കല്ല, ഒപ്പമുണ്ട് സര്‍ക്കാര്‍; അടിമാലിയില്‍ 169 കുടുംബങ്ങളുടെ സ്വപ്‌‌‌നം പൂവണിഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

വെറും വാക്കല്ല, ഒപ്പമുണ്ട് സര്‍ക്കാര്‍; അടിമാലിയില്‍ 169 കുടുംബങ്ങളുടെ സ്വപ്‌‌‌നം പൂവണിഞ്ഞു

അടിമാലി > ഇടുക്കി അടിമാലിയിലെ 169 കുടുംബങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ച് പിണറായി സര്‍ക്കാര്‍. ഭൂരഹിത- ഭവനരഹിതര്‍ക്കുള്ള ലൈഫ് മിഷന്‍ ഭവന സമുച്ചയം നാടിന് സമര്‍പ്പിച്ചു. മന്ത്രി എ സി മൊയ്‌തീന്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. അടിമാലി മച്ചിപ്ലാവില്‍ ഇരുന്നൂറേക്കര്‍ മെഴുകുംചാല്‍ പാതയോരത്താണ് ഭവന സമുച്ചയം. 210 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യമൊരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 169 കുടുംബങ്ങള്‍ക്കാണ് താക്കോല്‍ നല്‍കിയത്.

സംസ്ഥാനത്തെ ആദ്യ സമുച്ചയമാണ് വിതരണം ചെയ്‌തത്. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ കേരളയാണ്  ഒന്നര ഏക്കര്‍ സ്ഥലത്ത് 26 കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആറ് നിലകളോടെ നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ 217 ഫ്‌ലാറ്റുകളാണ്  ഉള്ളത്. പണിപൂര്‍ത്തീകരിച്ച് ലൈഫ് മിഷന് കൈമാറുകയായിരുന്നു. 



രണ്ട് കിടപ്പുമുറി, അടുക്കള, ഹാള്‍ ഉള്‍പ്പടെ 460 ചതുരശ്ര വിസ്‌തീര്‍ണം ഓരോ ഫ്‌ലാറ്റിനുമുണ്ട്. മാലിന്യ സംസ്‌ക്കരണത്തിനായി 12 ലക്ഷം മുടക്കി പഞ്ചായത്ത് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ഫ്‌ലാറ്റിലേക്ക് 10.50 ലക്ഷം ചിലവില്‍ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ആരോഗ്യ ഉപകേന്ദ്രം, അങ്കണവാട, ലൈബ്രറി  തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, കുട്ടികള്‍ക്ക് പഠിക്കൂന്നതിനുള്ള പ്രത്യേക ഇടം എന്നിവയും സമുച്ചയത്തോടനുബന്ധിച്ച് ഉണ്ട്. താമസക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ആദ്യം തയ്യല്‍ കേന്ദം ആരംഭിക്കും. 

എല്‍ഡിഎഫ് സര്‍ക്കാര്‍ ദ്രുതഗതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കെ വി ശശി, എം എന്‍ മോഹനന്‍ , വിനു സ്‌കറിയ , ടി കെ ഷാജി, ഡോ കെ രാജഗോപാല്‍, ചാണ്ടി പി അലക്‌സാണ്ടര്‍, എം ബി സൈനുദീന്‍, പഞ്ചായത്തംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ലൈഫ് മിഷന്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ യു വി ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ് സ്വാഗതവും കെ എന്‍ സഹജന്‍ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Ewy426
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages