ഓണാട്ടുകര ‘സൂപ്പർ എക‌്സ‌്പ്രസ‌്’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഓണാട്ടുകര ‘സൂപ്പർ എക‌്സ‌്പ്രസ‌്’

ആലപ്പുഴ > ഓണാട്ടുകര രാജ്യത്തിന്റെ സവിശേഷതകളിൽ പണ്ട‌് പറയാറുള്ള ഒന്ന‌് ഏറ്റവും പുതിയ സൗകര്യങ്ങൾ ആദ്യം എത്തിയ പ്രദേശം എന്നതായിരുന്നു. ഓണാട്ടുകരയുടെ തലസ്ഥാനമായിരുന്നു മാവേലിക്കര. തിരുവിതാംകൂറിന്റെ ഭാഗമായതോടെ മാവേലിക്കര മറ്റു പല നഗരങ്ങളേക്കാൾ മുന്നിലെത്തി.  ഇന്ത്യയിലെതന്നെ ആദ്യ നഗരസഭകളിലൊന്നാണ‌്. കലയും കാവ്യവും നെൽപ്പാടങ്ങളും ചിത്രമെഴുതിയ കൊട്ടാരങ്ങളും നാട്ടിൻപുറങ്ങളും മാവേലിക്കരയ‌്ക്ക‌് സ്വന്തം. മലയാളം നെഞ്ചോട‌് ചേർക്കുന്ന ഓണം എന്ന മിത്തിൽനിന്നുയർന്നുവന്ന പേര‌് ‘മാവേലി’ കര. ഒമ്പതാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമയും പണ്ടുമുതലേ തിരുവനന്തപുരത്തേക്ക‌് ഓടിയ ‘സൂപ്പർ എക‌്സ‌്പ്രസ‌്’ ബസും മറ്റും ഈ പ്രദേശത്തെക്കുറിച്ച‌് വ്യക്തമായ ധാരണ നൽകുന്നു.

മണ്ഡലത്തിന്റെ ചിത്രമെടുത്താൽ കക്ഷിനിലയും ഘടനയുമെല്ലാം മാറിമറിയുന്ന കാഴ‌്ച. ആദ്യ ലോക‌്സഭാ തെരഞ്ഞെടുപ്പുമുതൽ മാവേലിക്കര മണ്ഡലവും നിലവിലുണ്ട‌്. 1952ൽ ഒന്നാം ലോക‌്സഭാ തെരഞ്ഞെടുപ്പ്‌ നടക്കുമ്പോൾ  തിരു–-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ദ്വയാംഗ മണ്ഡലമായ മാവേലിക്കര. പിന്നീട‌് മണ്ഡലഘടന പലവട്ടം മാറിമറിഞ്ഞു. 2009 മുതൽ പട്ടികജാതി സംവരണമണ്ഡലമായി. 2009, 2014 തെരഞ്ഞെടുപ്പുകളിൽ  വിജയിച്ചത‌് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷ‌്. 1984ൽ തമ്പാൻ തോമസും 2004ൽ സി എസ‌് സുജാതയും മാവേലിക്കരയെ ഇടതുപക്ഷം ചേർത്തു. 

2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ  മണ്ഡലത്തിലെ  ആറ‌് നിയമസഭാ മണ്ഡലത്തിലും വിജയിച്ചത‌് എൽഡിഎഫ‌്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം ഇടതുപക്ഷത്തിന്റെ മേൽകൈ ഉറപ്പിച്ചു. ചങ്ങനാശേരിയിലാകട്ടെ നിസ്സാരവോട്ടിനായിരുന്നു  എൽഡിഎഫ‌്  പരാജയം. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുകയാണ‌് മാവേലിക്കര ലോക‌്സഭാമണ്ഡലം. 2009ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പ‌് നടന്ന മണ്ഡല പുനർനിർണയശേഷം ആലപ്പുഴ ജില്ലയിലെ കുട്ടനാട‌്, ചെങ്ങന്നൂർ, മാവേലിക്കര നിയമസഭാ നിയോജകമണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലവും മാവേലിക്കരയുടെ ഭാഗമായി. കേന്ദ്ര സഹമന്ത്രി പദത്തിൽവരെ എത്തിയ ആൾക്ക‌്  അവസരമുണ്ടായിട്ടും മണ്ഡലവികസനത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ‌് കൊടിക്കുന്നിലിനെതിരെയുള്ള  വോട്ടർമാരുടെ വിലയിരുത്തൽ.

കെപിസിസി വർക്കിങ‌് പ്രസിഡന്റിന്റെ ഉത്തരവാദിത്തവും തലയിലേറ്റിയതോടെ രാഷ്ട്രീയത്തിരക്കുകളിൽപ്പെട്ട‌് മണ്ഡലം ശ്രദ്ധിക്കാതെയുമായി. പ്രളയകാലത്ത‌് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലുമൊന്നും എംപിയെ കണ്ടില്ലെന്ന‌് പരാതിയായി. കുട്ടനാട‌് പാക്കേജിന്റെ പരാജയവും കൊടിക്കുന്നിലിന‌് വിനയായി.
കുട്ടനാട്ടിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ‌്. പാക്കേജ‌് പൂർണമായി നടപ്പാക്കിയിരുന്നെങ്കിൽ ഒട്ടേറെ പ്രശ‌്നങ്ങൾക്ക‌് പരിഹാരമായേനെ. കൊട്ടാരക്കരയിലെ കേന്ദ്രീയവിദ്യാലയം കൊട്ടിഘോഷിക്കുന്നതാണെങ്കിലും പദ്ധതി അനിശ്ചിതമായി നീളുന്നു.

നൂറനാട്ട‌് മികച്ച നിലവാരമുള്ള ആശുപത്രി വികസിപ്പിക്കുകയാണ‌് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഇവിടെ ഇൻഡോ–- ടിബറ്റൻ ബോർഡർ പൊലീസ‌് ബറ്റാലിയന‌് സ്ഥലം വിട്ടുകൊടുത്തു. നാട്ടുകാർക്ക‌് ഇതുകൊണ്ട‌് ഒരു പ്രയോജനവുമില്ല. റെയിൽവേയുടെ വികസനത്തിലും കാര്യമായ പുരോഗതിയില്ല. വലിയ സാധ്യതകളുള്ള കൊല്ലം–-പുനലൂർ പാതയിൽ വേണ്ടത്ര ദീർഘദൂര വണ്ടികൾ ഓടിക്കാനായില്ല. കൊട്ടാരക്കര, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി റെയിൽവേസ‌്റ്റേഷനുകൾ പഴയപടിതന്നെ.
ശബരിമല ഇടത്താവളമെന്ന നിലയ‌്ക്ക‌്  ചെങ്ങന്നൂരിൽ ലക്ഷക്കണക്കിന‌ു തീർഥാടകർ വന്നുപോകുന്നുണ്ട‌്. ഇപ്പോഴും പരിമിതമായ സൗകര്യമാണ‌് ചെങ്ങന്നൂർ സ‌്റ്റേഷനിലുളളത‌്. പട്ടികവിഭാഗക്കാർ ഒട്ടേറെയുള്ള മണ്ഡലമാണ‌് മാവേലിക്കര.

അവരുടെ പ്രതിനിധിയായ എംപിയായിട്ടും പട്ടികജാതി വിഭാഗങ്ങൾക്കായി ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തതും കൊടിക്കുന്നിലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട‌്. മണ്ഡലത്തിലാകെയെടുത്താൽ ഇടതുപക്ഷത്തിന‌് കൂടുതൽ കരുത്തുനേടാനായി എന്ന‌് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം കാണുകയും ചെയ‌്തു. മണ്ഡലത്തിലെ നാല‌് നഗരസഭയിൽ രണ്ടിലും 58 പഞ്ചായത്തിൽ 41 ലും എൽഡിഎഫ‌് ഭരണമാണ‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2NbK4J5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages