വാഗമണ്‍ > വാഗമണ്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ റോപ് വേ പൊട്ടി പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള സംഘമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഇവരെയെല്ലാം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
പരിധിയില്‍ കൂടുതല്‍ പേര്‍ റോപ് വേയില്‍ കയറിയതാണ് അപടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ചില്‍ കുറയാത്ത ആളുകള്‍ക്ക് പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
from Kerala || Deshabhimani Online News https://ift.tt/2GIuFzy
via IFTTT
No comments:
Post a Comment