സുൽത്താൻ ബത്തേരി > ബത്തേരി നഗരസഭാ ചെയർമാൻ ടി എൽ സാബുവിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 35 അംഗ കൗൺസിലിൽ എൽഡിഎഫിനും യുഡിഎഫിനും 17 വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ചർച്ചയ്‌ക്ക് ശേഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ പിന്നീട് ബിജെപി അംഗവുമായി ധാരണയിലെത്താൻ കോൺഗ്രസ് നേതൃത്വത്തിനായില്ല. ഇതേ തുടർന്ന് ബിജെപി അംഗം കൗൺസിൽ യോഗത്തിന് എത്താത്തതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബത്തേരി നഗരസഭാ ചെയർമാൻ ടി എൽ സാബു കേരളാ കോൺഗ്രസ് എം പ്രതിനിധിയാണ്.
അതേസമയം വൈസ് ചെയർപേഴ്‌സൻ സിപിഐ എമ്മിലെ ജിഷാ ഷാജിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം റദ്ദാക്കി. യുഡിഎഫിലെ 17 കൗൺസിലർമാരും ഒരു ബിജെപി കൗൺസിലറും യോഗത്തിന് എത്താതിരുന്നതിനാൽ ക്വാറം തികയാതെയാണ് യോഗം റദ്ദാക്കിയത്. 35 അംഗ കൗൺസിലിൽ ഭരണപക്ഷത്തെ 17 കൗൺസിലർമാർ മാത്രമാണ് യോഗത്തിന് എത്തിയത്. ക്വാറം തികയണമെങ്കിൽ 18 കൗൺസിലർമാർ ഹാജരാകണം.
from Kerala || Deshabhimani Online News https://ift.tt/2U3isIR
via IFTTT
No comments:
Post a Comment