കൊച്ചി > പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ബിജെപിക്കാരൻ റിമാൻഡിൽ. ഏലൂർ മഞ്ഞുമ്മൽ മംഗലത്തിൽ കൃഷ‌്ണകുമാറാണ‌് റിമാൻഡിലായത‌്. ഇയാൾക്കെതിരെ ഏലൂർ പൊലീസ‌് പോക‌്സോ പ്രകാരം കേസെടുത്തിരുന്നു.തപാൽവകുപ്പിൽ താൽക്കാലിക ജീവനക്കാരനായ കൃഷ‌്ണകുമാർ ഏലൂർ, കളമശേരി മേഖലയിലെ ബിജെപിയുടെ സജീവ പ്രവർത്തകനാണ‌്. സ‌്കൂളിൽ പോകുന്ന സമയത്ത‌് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച കൃഷ‌്ണകുമാർ കണ്ടെയ‌്നർ റോഡിൽവച്ച‌് ഉപദ്രവിക്കുകയായിരുന്നു.
കുട്ടി നിരന്തരം പീഡനത്തിനിരയായതായി കൗൺസലിങ്ങിൽ തിരിച്ചറിഞ്ഞതോടെയാണ‌് രക്ഷിതാക്കൾ ഏലൂർ പൊലീസിൽ പരാതി നൽകിയത‌്. കേസ‌് മുളവുകാട‌് പൊലീസിന‌് കൈമാറിയശേഷം പ്രതിയെ അറസ‌്റ്റ‌് ചെയ്യുകയായിരുന്നു. എറണാകുളം സബ‌്ജയിലിൽ റിമാൻഡ‌്ചെയ‌്തു.
from Kerala || Deshabhimani Online News http://bit.ly/2BJf8LX
via IFTTT
No comments:
Post a Comment