ധര്‍മടം> എന്‍ജിഒ യൂണിയന്‍ മുന്‍നേതാവും ധര്‍മടം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ധര്‍മടം ഒഴയില്‍ഭാഗം അഭിലാഷില്‍ സി ഭാസ്‌കരന്‍ (76) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഐ എം ധര്‍മടം സൗത്ത് ലോക്കല്‍കമ്മിറ്റി അംഗവും തലശേരി എജുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ സൊസൈറ്റി (ക്രൈസ്റ്റ് കോളേജ്) ഭരണസമിതി സെക്രട്ടറിയുമാണ്. ധര്‍മടം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
സംസ്‌കാരം ചൊവ്വാഴ്ച. സി ഭാസ്‌കരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലസെക്രട്ടറി പി ജയരാജന്‍, അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.
from Kerala || Deshabhimani Online News http://bit.ly/2UZyUd6
via IFTTT
No comments:
Post a Comment