ഹര്‍ത്താലും തടസമായില്ല; എംഎല്‍എ തുറപ്പിച്ച രജിസ്ട്രാര്‍ ഓഫീസില്‍ സബിലാഷിനും മെറിനും പ്രണയസാഫല്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഹര്‍ത്താലും തടസമായില്ല; എംഎല്‍എ തുറപ്പിച്ച രജിസ്ട്രാര്‍ ഓഫീസില്‍ സബിലാഷിനും മെറിനും പ്രണയസാഫല്യം

താനൂർ> അപ്രതീക്ഷിത ഹർത്താൽ വിവാഹത്തിന് തടസമായില്ല. സബിലാഷിന്റെയും മെറിൻ മേരിയുടെയും ആറു വർഷത്തെ പ്രണയ സാഫല്യം ഹർത്താൽ ദിനത്തിൽ. ഹർത്താലിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ബലമായി അടപ്പിച്ച താനൂർ സബ് രജിസ്ട്രാർ ഓഫീസ് വി അബ്ദുറഹിമാൻ എംഎൽഎ ഇടപെട്ട് തുറപ്പിച്ച് വിവാഹ രജിസ്ട്രേഷൻ നടത്തി.

താനൂർ സ്വദേശിയായ സബിലാഷും പത്തനംതിട്ട സ്വദേശിയായ മെറിൻ മേരിയും വർഷങ്ങളുടെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുയായിരുന്നു. ഇതിനായി തിങ്കളാഴ്ച രാവിലെ താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഹര്‍ത്താലായതിനാല്‍ രജിസ്ട്രാര്‍ ഓഫീസ് കോൺഗ്രസ് പ്രവർത്തകർ ബലമായി അടപ്പിച്ചതറിഞ്ഞത്.

തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ വി അബ്ദുറഹിമാൻ എംഎൽഎയുമായി ബന്ധപ്പെടുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ നേരിട്ട് സ്ഥലത്തെത്തുകയും രജിസ്ട്രാറെ വിളിച്ചുവരുത്തുകയും മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്‌ത രശീതി നവദമ്പതികള്‍ക്ക് കൈമാറിക്കൊണ്ട് വി അബ്ദുറഹിമാൻ എംഎല്‍എ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുവച്ചു.

ആറു വര്‍ഷം മുന്‍പ് ഇരുവരുടെയും സുഹൃത്തിന്റെ വിവാഹവേളയിലെ പരിചയപ്പെടൽ ഹർത്താൽ ദിനത്തിലെ രജിസ്റ്റർ വിവാഹത്തിലെത്തിച്ചു. ചടങ്ങില്‍ ഇവര്‍ക്കുപുറമെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്തബന്ധുക്കളും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2EgqxVf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages