ഏന്‍ മകനേ... ഉന്‍ നന്‍പര്‍കളെ പാറെടാ... കലിക്കറ്റ് സർവകലാശാല കലോത്സവം അഭിമന്യുവിന്റെ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

ഏന്‍ മകനേ... ഉന്‍ നന്‍പര്‍കളെ പാറെടാ... കലിക്കറ്റ് സർവകലാശാല കലോത്സവം അഭിമന്യുവിന്റെ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്‌തു

തേഞ്ഞിപ്പലം > മകന്റെ സ്‌രണയിൽ വിതുമ്പി കലാലയമുറ്റത്ത‌് രക്തസാക്ഷി അഭിമന്യുവിന്റെ മാതാപിതാക്കൾ. കലിക്കറ്റ് സർവകലാശാല സി-സോൺ കലോത്സവം ‘ബി ബ്രി അഭ്'  ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു  മനോഹരനും ഭൂപതിയും.  സർവകലാശാലയിലെത്തിയ ഇരുവർക്കും വിദ്യാർഥികളും അഭിമന്യുവിന്റെ സുഹൃത്തുക്കളും ചേർന്ന് മുദ്രാവാക്യം വിളികളുമായി സ്‌നേഹാഭിവാദ്യമോതി.

അഭിമന്യുവിനായി  മുഴങ്ങിയ മുദ്രാവാക്യങ്ങൾ അമ്മ ഭൂപതിയെ വീണ്ടും പൊട്ടിക്കരച്ചിലിലെത്തിച്ചു. സമാധാനിപ്പിക്കാൻ ശ്രമിച്ച അഭമന്യുവിന്റെ അച്ഛൻ മനോഹരനും പിന്നെ കരച്ചിലടക്കാനായില്ല. ഏൻ മകനേ... ഉൻ നൻപർകളെ പാറെടാ... എന്ന് നെഞ്ചിൽ കൈവെച്ചുള്ള ഭൂപതിയമ്മയുടെ കരച്ചിൽ ഏവർക്കും  നൊമ്പരമായി. അഭിമന്യു മരിച്ചപ്പോൾ നാൻ പെറ്റ മകനേ എന്ന് ഏവരുടെയും ഉള്ളുല‌യ്‌ക്കുമാറ് നിലവിളിച്ച ഭൂപതിയ്‌ക്ക് മകന്റെ വിയോഗ ദുഃഖം ഒട്ടുമേ കുറഞ്ഞിട്ടില്ല.

മതതീവ്രാദത്തിനും അക്രമ രാഷ്‌ടീയത്തിനും എതിരാണെന്ന് കലാലയങ്ങൾ പ്രഖ്യാപിച്ച ചടങ്ങ് അഭിമന്യുവിന്റെ അച്ഛനുമമ്മയും വേദിയിലൊരുക്കിയ ദീപശിഖയിൽ അഗ്നി പകർന്ന് ഉദ്ഘാടനം ചെ‌യ്‌തു. മകൻ അച്ഛന്റെ വിതുമ്പലാലും അമ്മയുടെ ഉള്ളുരുക്കുന്ന നിലവിളിയാലും വിദ്യാർഥികളുടെ അഭിമന്യുവിനോടുള്ള സ്‌നേഹത്താലും ഉദ്ഘാടനവേദി വികാര നിർഭരമായി. വിദ്യാർഥികൾ മനോഹരനെയും ഭൂപതിയെയും മുദ്രാവാക്യം വിളികളോടെ യാത്രയാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2H3iP2B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages