കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മഹാ പ്രളയത്തിലെ രക്ഷകനും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

കാശ്മീരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മഹാ പ്രളയത്തിലെ രക്ഷകനും

ശ്രീനഗര്‍> ജമ്മു- കാശ്മീരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ കേരളത്തിലുണ്ടായ  മഹാ പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. മുപ്പത്തൊന്ന് കാരനായ   സ്‌ക്വാര്‍ഡന്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ് ആണ് കാശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്

ബുദ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.  സിദ്ധാര്‍ഥിന്റെ ഭാര്യ ആര്‍തിയും വ്യോമസേനയിലെ സ്‌ക്വാര്‍ഡന്‍ ലീഡറായിരുന്നു. സംഭവത്തില്‍ സൈനിക തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 രണ്ട് വയസുകാരനായ മകനുള്ള സിദ്ധാര്‍ഥ് 2013ലാണ് വിവാഹിതനായത്. കേരളത്തില്‍ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇദ്ദേഹത്തിന് പ്രത്യേക പ്രശംസ തന്നെ ലഭിച്ചി
രുന്നു.

സിദ്ധാര്‍ഥിന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും സൈന്യത്തിലായിരുന്നു. വ്യോമസേനയുടെ എംഐ പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരുന്നു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ഥും ഭാര്യയും ശ്രീനഗറിലേക്കു മാറിയത്. അവധിയിലായിരുന്ന  സിദ്ധാര്‍ഥിന്റെ ഭാര്യയെ  അവധി ക്യാന്‍സല്‍ ചെയ്ത്  തിരികെ വിളിച്ചിരുന്നു. ജോലിക്കു കയറുന്നതിനു മുന്‍പ് തന്നെ മരണ വാര്‍ത്ത അവരെ അറിയിക്കുകയും ചെയ്തു.

സിദ്ധാര്‍ഥിന്റെ അമ്മാവന്‍ വിനീത് ഭരത്വാജും വ്യോമസേനയിലെ പൈലറ്റായിരുന്നു. അദ്ദേഹവും പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മരിക്കുകയായിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2tGIWnQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages