കൊട്ടിയൂരിലെ പ്രായപൂർത്തിയാകാത്ത പ്ലസ്‌വൺ വിദ്യാർഥിനിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശനിയാഴ‌്ച വിധി പറയും. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി വയനാട് നടവയൽ വടക്കുംചേരിയിൽ ഹൗസിൽ റോബിൻ മാത്യു (51) ആണ് മുഖ്യപ്രതി. ആകെയുള്ള പത്തുപ്രതികളിൽ മൂന്നുപേരെ വിചാരണയിൽനിന്ന‌് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു.
മുഖ്യപ്രതി റോബിൻ മാത്യുവിനൊപ്പം രണ്ടാം പ്രതി കൊട്ടിയൂർ പാലുകാച്ചി നെല്ലിയാനിയിൽ ഹൗസിൽ തങ്കമ്മ എന്ന അന്നമ്മ (54), ആറുമുതൽ പത്തുവരെ പ്രതികളായ മാനന്തവാടി തോണിച്ചാൽ ക്രിസ്‌തുദാസി കേൺവെന്റിലെ സിസ്റ്റർ കൊട്ടിയൂർ നെല്ലിയാനി വീട്ടിൽ ലിസ്മരിയ എന്ന എൽസി (35), ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫൗണ്ടിങ‌് ഹോമിലെ സിസ്റ്റർ പാലാ മീനച്ചിൽ നന്തിക്കാട്ട് ഹൗസിൽ ഒഫീലിയ (73), കൊളവയൽ സെന്റ്‌ജോർജ് പള്ളി വികാരിയും ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസിൽ അഡ്വ. തോമസ് ജോസഫ് തേരകം (68), വയനാട് ശിശുക്ഷേമ സമിതി അംഗവും കൽപറ്റയിലെ സ്വകാര്യാശുപത്രിയിലെ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയിൽ ഹൗസിൽ സിസ്റ്റർ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ‌് (71) എന്നിവരാണ‌് വിചാരണ നേരിട്ടത‌്.
മൂന്നും നാലും അഞ്ചും പ്രതികളായിരുന്ന കൂത്തുപറമ്പ് സ്വകാര്യാശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടെസി ജോസ് (69), പീഡിയാട്രീഷ്യൻ ഡോ. ഹൈദരലി (32), ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു (73) എന്നിവരെ വിചാരണയിൽനിന്ന‌് ഒഴിവാക്കി. പതിനേഴുകാരിയായ കുട്ടി കൂത്തുപറമ്പിലെ സ്വകാര്യാശുപത്രിയിൽ 2017 ഫെബ്രുവരി ഏഴിന‌് രാവിലെയാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. അന്ന‌് വൈകിട്ടുതന്നെ കുഞ്ഞിനെ അതീവരഹസ്യമായി വൈത്തിരിയിലെ എച്ച്‌ഐഎം ഫൗണ്ടിങ‌് ഹോമിലേക്ക് മാറ്റി.
പെൺകുട്ടിയെ പള്ളിമേടയിലെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാനഡയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച വൈദികനെ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് അറസ്റ്റ് ചെയ്തത്.
from Kerala || Deshabhimani Online News http://bit.ly/2Ee1an6
via IFTTT
No comments:
Post a Comment